പാസ്റ്റർ കെ.എസ്. ബാബുക്കുട്ടി (77) ചിക്കാഗോ

Published on 19 June, 2022
പാസ്റ്റർ കെ.എസ്. ബാബുക്കുട്ടി (77)  ചിക്കാഗോ
ചിക്കാഗോ : ഇന്ത്യാ പെന്തെക്കോസ്ത് സഭയിലെ സീനിയർ ശുശ്രൂഷകനും ഐ.പി.സി ശാലേം സഭാംഗവുമായിരുന്ന പാസ്റ്റർ കെ.എസ് ബാബുക്കുട്ടി (77) ചിക്കാഗോയിൽ അന്തരിച്ചു. 

പരേതരായ കാര്യാടിയിൽ പാസ്റ്റർ സാമുവേൽ തോമസിന്റെയും റെയ്ച്ചൽ തോമസിന്റെയും മൂത്തമകനായി ജനിച്ച പാസ്റ്റർ ബാബുക്കുട്ടി 1968- ൽ ദൈവീക ശുശ്രൂഷക്കായി വേർതിരിഞ്ഞു. കുമ്പനാട്ട് ഹെബ്രോൻ ബൈബിൾ കോളേജിലെ പഠനാനന്തരം 1973 – ൽ ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഐ.പി.സി. ശുശ്രൂഷകനായി നിയമിതനായി. 1979 വരെ അവിടെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയശേഷം അമേരിക്കയിലെത്തി. ഐ.പി.സി ചിക്കാഗോ, ഗിൽഗാൽ പെന്തെക്കോസ്തൽ അസംബ്ലി എന്നീ സഭകളിൽ സീനിയർ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു.

ചിക്കാഗോയിലെ വിവിധ സഭകളുടെ ഐക്യവേദിയായ ഫെലോഷിപ്പ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് ഇൻ ചിക്കാഗോയുടെ കൺവീനറായി ദീർഘനാകൾ പ്രവർത്തിച്ചിട്ടുണ്ട്. ഐ.പി.സിയിലെ പ്രാരംഭപ്രവർത്തകരായ പാസ്റ്റർ കെ.ഇ. ഏബ്രഹാം , ടി.ജി. ഉമ്മൻ , സി.കെ. ദാനിയേൽ എന്നിവരുടെ ശിക്ഷണത്തിൽ വേദാഭ്യസനം നടത്തിയ പാസ്റ്റർ ബാബുക്കുട്ടി തികഞ്ഞ വേദപണ്ഡിതനും മികച്ച വാഗ്മിയും ആയിരുന്നു. 

ഭാര്യ: ലില്ലി ബാബുക്കുട്ടി. മക്കൾ: ബീനാ ജോൺ, ബിനു ജോൺ, ബിജു ബാബുക്കുട്ടി. മരുമക്കൾ: ജോർജ് ജോൺ, ബെഞ്ചമിൻ ജോൺ, ഹെബ്സിബാ ബാബുക്കുട്ടി.

ജോർജ് കാരിയാടിയിൽ രാജമ്മ തോപ്പിൽ, റോസമ്മ വർഗീസ് , അലക്സ് സാമുവേൽ , സജി സാമുവേൽ , ജസ്സി തോമസ് എന്നിവർ സഹോദരങ്ങളാണ്.

ജൂൺ 24 വെള്ളിയാഴ്ച 5 മണിക്ക് മെമ്മോറിയൽ സർവ്വീസും ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്കാരശുശ്രൂഷയും നടക്കും . ഡെസ്പ്ലെയിൽസിലുള്ള ഒർ ഫ്യൂണറൽ ഹോമിലാണ് ശുശ്രൂഷകൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക