ഏലിയാമ്മ തോമസ്(കുഞ്ഞൂഞ്ഞമ്മ 85: ഡാളസ്:

Published on 21 July, 2022
ഏലിയാമ്മ തോമസ്(കുഞ്ഞൂഞ്ഞമ്മ 85: ഡാളസ്:


ഡാളസ്: പുനലൂര്‍ കറവൂര്‍ പള്ളിച്ചിറയില്‍ പി.വി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ 85) ഡാളസില്‍ നിര്യാതയായി. അയിരൂര്‍ പീടികയില്‍ കുടുംബാംഗമാണ്. 1972 മുതല്‍ അമേരിക്കയിലെ പ്രസിദ്ധമായ  ഡാളസ് പാര്‍ക്ക്‌ലാന്‍ഡ് ഹോസ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നേഴ്സ് ആയി പ്രവര്‍ത്തിച്ചിരുന്നു. ഡാളസിലെ ആദ്യകാല പ്രവാസി മലയാളി ആയിരുന്നു. 


മക്കള്‍: ജിജി ജേക്കബ്,  എബി തോമസ്  - ബെറ്റി (മരുമകള്‍). 


കൊച്ചുമക്കള്‍: അലക്‌സ് ജേക്കബ് - മേരി ജേക്കബ് (കൊച്ചുമരുമകള്‍), ബ്രാന്‍ഡണ്‍ ജേക്കബ്, സാക്‌റി തോമസ്, ലോറെന്‍ തോമസ്.


സഹോദരങ്ങള്‍:  പി.ടി ഫിലിപ്പ് (റിട്ട.എക്‌സിക്ക്യൂട്ടിവ് എന്‍ജിനിയര്‍, അയിരൂര്‍), തോമസ് സഖറിയ, റെയ്ച്ചല്‍ കുര്യന്‍, പി.ടി മാത്യൂസ്, മറിയാമ്മ ചെറിയാന്‍ (എല്ലാവരും ഡാളസ്സില്‍)


പൊതുദര്‍ശനം ജൂലൈ 22 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മണി മുതല്‍ 8.30 വരെ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ചില്‍ വെച്ച് (11550 Luna Rd, Farmers Branch, Tx 75234) നടത്തപ്പെടുന്നതും, ജൂലൈ 23 ശനിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് സംസ്‌കാര ശുശ്രുഷ നടത്തുന്നതും തുടര്‍ന്ന് കോപ്പല്‍ റോളിംഗ് ഓക്‌സ് ഫ്യൂണറല്‍ ഹോമില്‍  (400 Freeport Pkwy, Coppell, Tx 75019) സംസ്‌കരിക്കുന്നതുമാണ്. 


സംസ്‌കാര ചടങ്ങുകള്‍ https://tinyurl.com/AleyammaThomas എന്ന വെബ്‌സൈറ്റിലൂടെ ദര്‍ശിക്കാവുന്നതാണ്. 


കൂടുതല്‍ വിവരങ്ങള്‍ക്ക് :  പി.ടി മാത്യൂസ്  214 597 5733

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക