തങ്കമ്മ ചെറിയാന്‍ (85): വെസ്റ്റ് ഓറഞ്ച് (ന്യൂജേഴ്‌സി)

Published on 22 July, 2022
തങ്കമ്മ ചെറിയാന്‍ (85): വെസ്റ്റ് ഓറഞ്ച് (ന്യൂജേഴ്‌സി)
വെസ്റ്റ് ഓറഞ്ച് (ന്യൂജേഴ്‌സി): ചെങ്ങന്നൂര്‍ ഇടനാട് പരേതനായ തയ്യില്‍ ചെറിയാന്റെ (പൊടിച്ചായന്‍) ഭാര്യ തങ്കമ്മ ചെറിയാന്‍ (85) മകന്‍ അജിയുടെ വസതിയില്‍ അന്തരിച്ചു. കോഴഞ്ചേരി വലിയപ്പുഴ പരേതരായ ഫിലിപ്പോസിന്റേയും, ഏലിയാമ്മ തോമസിന്റേയും മകളാണ്.

1984-ലാണ് അമേരിക്കയിലെത്തിയത്. നാട്ടിലും പിന്നീട് ഭിലായിയിലും മാര്‍ത്തമറിയം, പ്രാര്‍ത്ഥനായോഗങ്ങളില്‍ സജീവമായിരുന്ന പരേത അമേരിക്കയിലെത്തിയശേഷവും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

മക്കള്‍: അജി, ലാജി എന്നിവരും, സുമ, ആനി എന്നിവര്‍ മരുക്കളും, ജാസ്മിന്‍, അഷീഷ്, അഞ്ജന, ജോസ്‌ലിന്‍, ആല്‍വിന്‍ എന്നിവര്‍ കൊച്ചുമക്കളും, ഐഡന്‍ കൊച്ചുമകളുടെ മകളുമാണ്.

ജൂലൈ 24 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ ലിവിംഗ്സ്റ്റണിലുള്ള ക്വീന്‍- ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍ (145 ഈസ്റ്റ് മൗണ്ട് പ്ലെസന്റ് അവന്യൂ) വേയ്ക് സര്‍വീസ്. സംസ്‌കാരം പിന്നീട് നാട്ടില്‍.

മലങ്കര ഓര്ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകന്‍ വെരി റവ. ടി.എം. സഖറിയ കോര്‍എപ്പിസ്‌കോപ്പ ഭര്‍തൃസഹോദരനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക