ചാണ്ടപ്പിള്ള ഫിലിപ്പ്‌, 89, ഫിലാഡൽഫിയാ

Published on 29 July, 2022
ചാണ്ടപ്പിള്ള ഫിലിപ്പ്‌, 89, ഫിലാഡൽഫിയാ

ഫിലാഡല്ഫിയാ: മല്ലപ്പള്ളി പയ്യമ്പള്ളിൽ ചാണ്ടപ്പിള്ള ഫിലിപ്പ്‌ (89) ഫിലാഡൽഫിയായിൽ അന്തരിച്ചു. ഫിലാഡാല്ഫിയായിലെ ആദ്യകാല ഓർത്തഡോക്സ്‌ ഇടവകയുടെ രൂപീകരണത്തിൽ പങ്കാളിയായിരുന്ന അദ്ദേഹം നിരവധി തവണ മാസ്ചർ സെന്റ്‌ തോമസ്‌ ഇടവകയുടെ ട്രസ്റ്റിയായി സേവനം അനുഷ്ഠിച്ചിരുന്നു. 

ഏലിയാമ്മ ഫിലിപ്പ്‌ ആണ്‌ ഭാര്യ. ബീനാ ഏക മകളും  ജോസൺ മരുമകനും.

ശനിയാഴ്ച രാവിലെ 7.30-ന്‌ 1009 അൺ റു സെന്റ്‌ തോമസ്‌ ഇൻഡ്യൻ ഓർത്തൊഡോക്സ്‌ ദേവാലയത്തിൽ വി.കുർബ്ബാനയ്ക്ക്‌ വെരി.റവ.കെ.  മത്തായി കോരെപ്പിസ്കോപ്പാ പ്രധാന കാർമ്മികനായിരിക്കും എന്ന്‌ വികാരി.ഫാ.ബാബു വർഗീസ്‌ അറിയിച്ചു. ഫാ.എം.കെ കുര്യാക്കോസ്‌, ഫാ.കെ.കെ.ജോൺ എന്നിവർ സഹകാർമ്മികരായിരിക്കും.

രാവിലെ 9.30 മുതൽ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും പള്ളിയിൽ നടക്കും.12 മണിക്ക്‌ ശുശ്രൂഷകൾക്ക്‌ ശേഷം സംസ്കാരം ബെൻസേലം റിസറക്ഷൺ സെമിത്തേരിയിൽ നടത്തും.

-news ഫാ. ഷേബാലി 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക