ജേക്കബ് തോമസ് (അനിയന്‍, 79):തിരുവനന്തപുരം

Published on 01 August, 2022
ജേക്കബ് തോമസ് (അനിയന്‍, 79):തിരുവനന്തപുരം
തിരുവനന്തപുരം: മുന്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും, ഏജീസ് ഓഫീസ് റിട്ട. സീനിയര്‍ അക്കൗണ്ടന്റുമായ തിട്ടമംഗലം ടിആര്‍ഐ 131 കടയ്ക്കല്‍വീട്ടില്‍ ജേക്കബ് തോമസ് (അനിയന്‍, 79) അന്തരിച്ചു.

സംസ്‌കാരം ഔഗസ്റ്റ് 1 തിങ്കളാഴ്ച രാവിലെ 11.30-ന് പാളയം ക്രൈസ്റ്റ് ചര്‍ച്ചില്‍. ആലപ്പുഴ കടയ്ക്കല്‍ കുടുംബാംഗമാണ്.

1967-ല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റില്‍ കിരീടം നേടിയ കേരള സര്‍വകലാശാല ടീം അംഗമായിരുന്നു. കേരളത്തിന്റെ ആദ്യ സുവര്‍ണ നേട്ടമായിരുന്നു ഇത്. നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജില്‍ നിന്നാണ് യൂണിവേഴ്‌സിറ്റി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ: മാവേലിക്കര തണ്ടത്ത് ശാരോണ്‍ വീട്ടില്‍ ലൈല തോമസ് (റിട്ട. എസ്ബിടി മാനേജര്‍). മക്കള്‍: ടാന, ഷിന. മരുമക്കള്‍: ജിജോ, ശങ്കര്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക