പ്രഫ. എന്‍.എന്‍. മാത്യു (95): തിരുവനന്തപുരം

Published on 02 August, 2022
പ്രഫ. എന്‍.എന്‍. മാത്യു (95): തിരുവനന്തപുരം
തിരുവനന്തപുരം: പ്രഫസറും കാലിക്കട്ട് സര്‍വകലാശാല ഫിസിക്‌സ് വകുപ്പ് മുന്‍ മേധാവിയുമായ ചങ്ങനാശേരി നടയ്ക്കപ്പാടം പാലാക്കുന്നേല്‍ ഡോ.എന്‍.എന്‍. മാത്യു (95) അന്തരിച്ചു. സംസ്‌കാരം  ബുധനാഴ്ച 11നു ലൂര്‍ദ് ഫൊറോന പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയില്‍.

ഭാര്യ കുഞ്ഞമ്മ മാത്യു ചങ്ങനാശേരി പയ്യമ്പള്ളി  കുടും ബാംഗം.  മക്കള്‍: ജോസഫ് മാത്യു (റിട്ട. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്), സെബാസ്റ്റ്യന്‍ മാത്യു (ഫിഷറീസ് കണ്‍സള്‍ട്ടന്റ്), ഡോ. ജോര്‍ജ് മാത്യു (പ്രഫസര്‍, യുഎസ്എ), കൊച്ചുറാണി ജോര്‍ജ് (റിട്ട. അധ്യാപിക, നിര്‍മലഭവന്‍, തിരുവനന്തപുരം).

മരുമക്കള്‍: ചമ്പക്കുളം മാപ്പിളശേരി മറിയമ്മ, ഡോ. അനിന്ദിത ചക്രബര്‍ത്തി (പ്രഫസര്‍, ഐഐടി കാണ്‍പൂര്‍), തൃശൂര്‍ ബ്രഹ്മകുളം ബീന മാത്യു (വൈസ് പ്രസിഡന്റ് ബാങ്ക് ഓഫ് അമേരിക്ക), സിബി കാട്ടാമ്പള്ളി (മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍, തിരുവനന്തപുരം, ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍).

പരേതന്‍ ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പോടെ അമേരിക്കയിലെ ന്യൂ മെക്‌സിക്കോ സര്‍വകലാശാലയില്‍ നിന്നു തിയററ്റിക്കല്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. കെന്റക്കി, ആഫ്രിക്കയിലെ എറിത്രിയയിലെ അസ്മാറ, കേരള, എംജി സര്‍വകാലാശാലകളിലും യൂണിവേഴ്‌സിറ്റി കോളജിലും ചങ്ങനാശേരി എസ്ബി കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അസോസിയേഷന്‍, വിദേശ സര്‍വകലാശാലകള്‍, യുപിഎസ് സി എന്നിവയുടെ പരീക്ഷാ ബോര്‍ഡുകളില്‍ പ്രവര്‍ത്തിച്ചു.

രാജ്യാന്തര ഗവേഷണ സമ്മേളനങ്ങളില്‍ ക്ഷണിതാവായിരുന്ന ഇദ്ദേഹം തലസ്ഥാനത്തെ ലൂര്‍ദ്മാതാ എന്‍ജിനിയറിംഗ് കോളജ് ഭരണസമിതി മുന്‍ അംഗവും പ്രീമിയര്‍ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക