പുത്തൻവീട്ടിൽ ചാക്കോ ജേക്കബ്, 86, ന്യൂ യോർക്ക്

Published on 12 September, 2022
പുത്തൻവീട്ടിൽ ചാക്കോ ജേക്കബ്, 86, ന്യൂ യോർക്ക്

ന്യൂ യോർക്ക് ലോങ്ങ് ഐലൻഡിലെ  സീഫോർഡ്  സി എസ്  ഐ മലയാളം കോൺഗ്രിഗേഷൻ അംഗമായ പി സി  ജേക്കബ്  (ജോയിച്ചായൻ-86 )   അന്തരിച്ചു.  മാവേലിക്കര പുത്തൻ വീട്ടിൽ  പരേതരായ പി.ഓ ചാക്കോയുടെയും അന്നമ്മയുടെയും മകനാണ്.  അമേരിക്കയിൽ വരുന്നതിനു മുൻപ് ബാഗ്ലൂരിൽ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ്  ലിമിറ്റഡിൽ  ഉദ്യോഗസ്ഥനായിരുന്നു.  അമേരിക്കയിൽ ആദ്യം ക്വീൻസിലും പിന്നീട് ഈസ്റ്റ് മെഡോയിലുമായിരുന്നു താമസം.
ബാംഗ്ലൂർ ഈസ്റ്റ് പരേഡ് സി എസ്  ഐ ഇടവകയിൽ സജീവമായിരുന്ന  അദ്ദേഹത്തിൻറെ   ക്രിസ്തീയ ഭക്തിഗാനങ്ങളോടുള്ള  താല്പര്യം    ആരാധനയിലും പ്രാർത്ഥനാകൂട്ടായ്മകളിലും  പ്രകടമായിരുന്നു.  മറ്റുള്ളവരെ സഭാശുശ്രുഷകളിൽ പങ്കെടുക്കുവാൻ  അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.  സീഫോർഡ്  സി എസ്  ഐ  സഭയുടെ ഗായകസംഘത്തിൽ ദീർഘകാലം അംഗമായിരുന്നു.  സീഫോർഡ്   ഇടവകയുടെ  ബോർഡ്ക ഓഫ്  ട്രസ്റ്റിയിൽ   വൈസ് പ്രസിഡന്റായും, കൂടാതെ  വിവിധ കമ്മറ്റികളിലും    സേവനമനുഷ്ഠിച്ചിട്ടുണ്ട്.  
 
ഭാര്യ മേഴ്‌സി ജേക്കബ് .  മക്കൾ:   ഷാജി, ഷൈനി (ആൻ) , ഷിബു. മരുമക്കൾ: കരോളിൻ, ഷാബു, മിനി.  പേരക്കുട്ടികൾ:  ഷെയിൻ, സച്ചിൻ, സഞ്ജയ്, സറീന (നൈന), റെയ്ന , സുശീൽ, സാഷ, അലക്സ്.

സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ താഴെ ചേർക്കുന്നു:

Wake Details:  Friday, September 16, 2022 
Viewing: 5 - 9 PM. CSI Malayalam Congregation of Greater New York, 3833 Jerusalem Avenue, Seaford, NY 11783 
Homegoing Service: 
Saturday, September 17, 2022 Viewing & Funeral Service: 9 AM CSI Malayalam Congregation of Greater New York, 3833 Jerusalem Avenue, Seaford, NY 11783 Interment:
Saturday, September 17, 2022 Time: 11:30 AM All Saints' Episcopal Church 855 Middle Neck Road Great Neck, NY 11024  

News: (തോമസ് റ്റി ഉമ്മൻ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക