ലില്ലി വര്‍ഗീസ് ; ഹൂസ്റ്റണ്‍

Published on 14 September, 2022
ലില്ലി വര്‍ഗീസ് ; ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍ : കുണ്ടറ കോട്ടൂരഴികത്ത് കോശി കെ. വര്‍ഗീസിന്റെ ( കോശി വര്‍ഗീസ്, സിപിഎ, ടാക്സ് കണ്‍സള്‍ട്ടന്റസ്, സ്റ്റാഫോര്‍ഡ്) ഭാര്യയും മാര്‍ത്തോമ്മാ സഭയിലെ വൈദികന്‍ റവ.ലാറി ഫിലിപ്പ് വര്‍ഗീസിന്റെ മാതാവുമായ  ലില്ലി വര്‍ഗീസ് ഹൂസ്റ്റണില്‍ അന്തരിച്ചു.  പരേത ഓമല്ലൂര്‍ അയ്വേലിപ്പുറത്തൂട്ട് കുടുംബാംഗമാണ്.

മക്കള്‍: ലിബു വര്‍ഗീസ്, ഡോ. ലെസ്ലി വര്‍ഗീസ്, റവ. ലാറി ഫിലിപ്പ് വര്‍ഗീസ് (അറ്റ്‌ലാന്റ എമോറി യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റര്‍ ഓഫ് തീയോളജി വിദ്യാര്‍ത്ഥി, ഡാളസ് സെഹിയോന്‍, സിലിക്കോണ്‍ വാലി, ലോസ് ആഞ്ചലസ് ഹോരേബ്, സാക്രമെന്റോ കോണ്‍ഗ്രിഗേഷന്‍ തുടങ്ങിയ മാര്‍ത്തോമാ ഇടവകളുടെ മുന്‍ വികാരി)

മരുമക്കള്‍: ഡോ. സീമ വര്‍ഗീസ്, റോഷിന്‍ ഏബ്രഹാം

കൊച്ചുമക്കള്‍ : അഞ്ജലി വര്‍ഗീസ്, ആഷ വര്‍ഗീസ്, ശാലിനി വര്‍ഗീസ്, ക്ലോയി വര്‍ഗീസ്, എലൈ വര്‍ഗീസ്.

പൊതുദര്‍ശനവും ആദ്യഭാഗ ശുശ്രൂഷയും : സെപ്തംബര്‍ 16 ന് വെള്ളിയാഴ്ച ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വൈകുന്നേരം 5 മുതല്‍ 9 വരെ    

സംസ്‌കാര ശുശ്രൂഷകള്‍ : സെപ്തംബര്‍ 17 ന് ശനിയാഴ്ച ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ രാവിലെ 9.30 ന് (5810 Almeda Genoa Road, Houston, Texas 77048) ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, Main Street, Pearland, Texas 77581) മൃതദേഹം സംസ്‌കരിക്കും

ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

ലൈവ് സ്ട്രീം ലിങ്ക് https://trinitymtc.org/live/


കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഡോ. ലെസ്ലി വര്‍ഗീസ്  - 337 564 2126

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക