തങ്കമ്മ മത്തായി, 90, ന്യു യോർക്ക്

Published on 17 September, 2022
തങ്കമ്മ മത്തായി, 90, ന്യു യോർക്ക്

ന്യു യോർക്ക്: പരേതനായ മാടപ്പള്ളിൽ മത്തായിയുടെ (ജോയിക്കുട്ടി)  ഭാര്യ തങ്കമ്മ മത്തായി, 90, ന്യു യോർക്കിൽ അന്തരിച്ചു.  പത്തനംതിട്ടയിലെ മെഴുവേലിയിൽ   സി.കെ. ടൈറ്റസിന്റെയും മറിയാമ്മ ടൈറ്റസിന്റെയും (ചക്കിഴത്തു തുണ്ടിയൽ വീട്) ആറ് മക്കളിൽ നാലാമത്തെയാളായിരുന്നു.

നഴ്‌സായി ആദ്യം ഡൽഹിയിൽ സേവനമനുഷ്ഠിച്ചു.  ന്യൂയോർക്കിൽ  മാൻഹട്ടനിലെ മെട്രോപൊളിറ്റൻ ഹോസ്പിറ്റലിലും പിന്നീട് ക്വീൻസിലെ എൽമ്ഹർസ്റ്റ് ഹോസ്പിറ്റലിലും  ആർ.എൻ. ആയി ജോലി ചെയ്തു.  വിരമിച്ച ശേഷം ജോയിക്കുട്ടിയും തങ്കമ്മയും 2005-ൽ  ഹൂസ്റ്റണിലേക്ക് താമസം മാറി. ജോയിക്കുട്ടിയുടെ മരണം വരെ അവർ അടുത്ത അഞ്ച് വർഷം അവിടെ താമസിച്ചു.   പിന്നീട് ഇളയ മകനോടൊപ്പം  ന്യു യോർക്കിൽ. 

യോങ്കേഴ്‌സ്   സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയുടെ സ്ഥാപകാംഗമാണ്. മർത്തമറിയം സമാജം സെക്രട്ടറിയായും സൺഡേ സ്‌കൂൾ അധ്യാപികയായും  സേവനമനുഷ്ഠിച്ചു.

മക്കൾ: തോമസ്, ടൈറ്റസ്.

രണ്ട് സഹോദരങ്ങൾ  ജീവിച്ചിരിപ്പുണ്ട്. 

Visitation at Funeral Home

Saturday, September 17, 3:00 pm - 7:00 pm
Park Funeral Chapel
2175 Jericho Turnpike
Garden City Park, New York 
Funeral Service
 
Monday, September 19, 9:00 am
St Thomas Orthodox Church
4 Riverview Place
Yonkers, New York 

Final Resting Place

Friday, September 23,  12:00 pm
Forest Park Funeral Home & Cemetery
12800 Westheimer Rd, Houston
Houston, Texas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക