റവ. ഫാദര്‍ ജേക്കബ് ചാക്കോ ഉള്ളാട്ടില്‍, 79, ന്യു യോര്‍ക്ക്

Published on 07 November, 2022
റവ. ഫാദര്‍ ജേക്കബ് ചാക്കോ ഉള്ളാട്ടില്‍, 79, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയപള്ളി വികാരി റവ. ഫാദര്‍ ജേക്കബ് ചാക്കോ ഉള്ളാട്ടില്‍, 79, നവംബര്‍ 5-നു അന്തരിച്ചു.

റാന്നി ചെത്തക്കലില്‍ 1943-ല്‍ പരേതരായ ഉള്ളാട്ടില്‍ ഉണ്ണിട്ടന്റെയും ചിന്നമ്മ ചാക്കോയുടെയും പുത്രനായി ജനിച്ചു. എട്ടു മക്കളില്‍ ഏഴാമനായിരുന്നു. മൂന്നാം വയസില്‍ പിതാവ് മരിച്ചു.

എഞ്ചിനിയറിംഗ് പാസായ ശേഷം 1971-ല്‍ അമേരിക്കയിലെത്തി. അമേരിക്കയിലെ ആദ്യകാല പ്രവാസികളിലൊരാളാണ്.

മൂന്നു പതിറ്റാണ്ടിലേറെയുള്ള വൈദികവ്രുത്തിയില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ സമൂഹത്തിനു നിസ്തുലമായ സേവനങ്ങള്‍ നല്കി.

ഭാര്യ സാലി ചാക്കൊ മള്ളൂശേരില്‍.
മക്കള്‍: സുനില്‍ & അഞ്ജന ചാക്കോ; ബോബി & ജിന്റു ചാക്കോ; സുന്ദര്‍ & ജെന്നി ഗണേശന്‍

കൊച്ചുമക്കള്‍: സോഫിയ, അവനി, വികാസ്, ലാസറസ്, സക്കരി.

പൊതുദര്‍ശനം: നവംബര്‍ 13 ഞായര്‍ 3, മുതല്‍ 8 വരെ: സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയപള്ളി, 18 ഗ്രീന്‍ വെയ്ല്‍ അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10703

സംസ്‌കാര ശുശ്രുഷയും അന്തിമ ദര്‍ശനവും നവംബര്‍ 14 തിങ്കള്‍: രാവിലെ 9 മണി: സെന്റ് തോമസ് ക്‌നാനായ ചര്‍ച്ച്, 186 തേര്‍ഡ് സ്റ്റ്രീറ്റ്, ക്ലിഫ്റ്റന്‍, ന്യു ജെഴ്‌സി-07011
റവ. ഫാദര്‍ ജേക്കബ് ചാക്കോ ഉള്ളാട്ടില്‍, 79, ന്യു യോര്‍ക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക