ഇ.എസ്. ജോയി, ന്യു യോർക്ക്

Published on 18 November, 2022
ഇ.എസ്. ജോയി, ന്യു യോർക്ക്
ന്യു യോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായ ഇ.എസ്. ജോയിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും നടത്തും.

എറണകുളം ജില്ലയിലെ മുളന്തുരുത്തിയിലുള്ള പ്രശസ്തമായ ഇടപ്പങ്ങാട്ടില്‍ പരേതരായ ഇ.പി. സ്‌കറിയ-അച്ചാമ്മ ദമ്പതികളുടെ
മാവേലിക്കര ഷാരോണ്‍ വില്ലയില്‍ മേരി ജോയി (റിട്ട. ആര്‍.എന്‍) ആണു ഭാര്യ.
ഡോ. പ്രിന്‍സ് ജോയി (സ്റ്റാറ്റന്‍ ഐലന്‍ഡ് ഫിസിഷ്യന്‍സ് ഗ്രൂപ്പ്) ഏക പുത്രനും ഡോ. അന്‍സു ജോയി (എൻഡോക്രൈനോളജിസ്റ്റ്, പ്രിന്‍സ്ടണ്‍, ന്യു ജെഴ്‌സി) മരുമകളുമാണ്.
കൊച്ചുമക്കള്‍: ആരന്‍ ജോയി, സോഫിയ ജോയി.

സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജാവാംഗ്മായിരുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ച്  വരികയായിരുന്നു. ഇടപ്പങ്ങാട്ടില്‍ കുറിയാക്കോസ് കോറെപ്പിസ്‌കോപ്പ, റവ. ഫാ. ഡാര്‍ളി ഇടപ്പങ്ങാട്ടില്‍ തുടങ്ങിവര്‍ അടുത്ത  ബന്ധുക്കളാണ്.

പൊതുദര്‍ശനം: നവംബര്‍ 18 വെള്ളി വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10314
സംസ്‌കാര ശുശ്രുഷ  നവംബര്‍ 19 ശനി രാവിലെ 8:30: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യു സെമിത്തെരിയില്‍, 1852 വിക്ടറി ബുലവര്‍ഡ്, സ്റ്ററ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10314

വിവരങ്ങള്‍ക്ക്: ബാബു ഫിലിപ്പ് 347 200 2465; ഏബ്രഹം ഈപ്പന്‍ (പള്ളി സെക്രട്ടറി) 718 431-5887

വാർത്ത ബിജു ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക