പെണ്ണമ്മ ജോര്‍ജ് (97) ന്യൂയോര്‍ക്ക്

Published on 24 November, 2022
പെണ്ണമ്മ ജോര്‍ജ് (97) ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: തുരുത്തിക്കാട് മാടപ്പള്ളില്‍ പരേതനായ ചെറിയാന്‍ ജോര്‍ജിന്റെ ഭാര്യ പെണ്ണമ്മ ജോര്‍ജ് (97) ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കില്‍ അന്തരിച്ചു. തുരുത്തിക്കാട് പ്ലാംകൂട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: ഗ്രേസി ബാബു, റേച്ചല്‍ തോമസ്, മറിയാമ്മ തോമസ്, വത്സമ്മ ജോര്‍ജ്, ബാബുക്കുട്ടി ജോര്‍ജ്.

മരുമക്കള്‍: പെരുമ്പെട്ടി ചക്കുപുരയ്ക്കല്‍ ബാബു ഫിലിപ്പ്, പെരുമ്പെട്ടി മാപ്പുതുണ്ടിയില്‍ എം.സി. തോമസ്, മല്ലപ്പള്ളി പണിക്കമുറിയില്‍ മാമ്മന്‍ തോമസ്, ചെങ്ങരൂര്‍ ചക്കാലമുറിയില്‍ മൈക്കിള്‍ ജോര്‍ജ്, ചെങ്ങന്നൂര്‍ പെരിശേരി അമ്പാട്ട് ജോളി ബാബു.

പൊതുദര്‍ശനം നവംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8.30 വരെ ലോങ്‌ഐലന്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ (2350 മെറിക് ഈവ്, എന്‍.വൈ 11566).

സംസ്‌കാര ശുശ്രൂഷകള്‍ 26 ശനിയാഴ്ച രാവിലെ 9 മണിക്ക് ദേവാലയത്തില്‍ ആരംഭിച്ച് തുടര്‍ന്ന് മെല്‍വിന്‍ സെമിത്തേരിയില്‍ (മെല്‍വിന്‍ സെമിത്തേരി, എന്‍. വൈ 11747).

ശുശ്രൂഷകളുടെ തത്സമയ ലിങ്ക്: www.unitechtv.us

വാര്‍ത്ത: മനു തരുത്തിക്കാടന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക