സണ്ണി ഡേവിഡ് (79) ന്യൂയോർക്ക്

Published on 01 December, 2022
സണ്ണി ഡേവിഡ് (79) ന്യൂയോർക്ക്

ന്യൂയോർക്ക്:   കോട്ടയം - പള്ളം  പൊയ്യക്കര  വീട്ടിൽ  സണ്ണി ഡേവിഡ് (79)  ന്യൂയോർക്കിൽ അന്തരിച്ചു . ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി  വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984-ലാണ് കോട്ടയം പള്ളത്ത്  നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ലോങ്ങ് ഐലൻഡിൽ വളരെ വർഷങ്ങൾ സ്വന്തമായി ബിസിനസ്സ് നടത്തി  വന്നിരുന്നു.  സീഫോർഡ്  സി.എസ്.ഐ. ഇടവകാംഗമാണ്.  

ഭാര്യ  പ്യാരി.  

പ്രീതി (ഫാർമസിസ്റ്റ്), പ്രീജ  (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്.  മരുമക്കൾ:   മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപ്പാർട്മെൻറ്),  ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്‌മീ, ജെയ്‌സി, ജെയ്ഡൻ, ജിമ്മി, കൈത്‌ലീൻ, ആരോൺ  എന്നിവർ  കൊച്ചുമക്കൾ.

ഡിസംബർ 2  വെള്ളിയാഴ്ച  വൈകിട്ട് 5  മുതൽ 9  വരെ  സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ  (3833 Jerusalem  Avenue, Seaford, NY 11783) പൊതു ദർശനവും  അതേ  പള്ളിയിൽ ഡിസംബർ  3  ശനി  രാവിലെ 9  മുതൽ 10:30 വരെ ശവസംസ്കാര ശുശ്രൂഷയും  നടത്തപ്പെടുന്നതാണ്.

ശനിയാഴ്ച രാവിലെ 11:30-ന്   ഗ്രേറ്റ് നെക്കിലുള്ള ഓൾ സെയ്‌ന്റ്‌സ്  സെമിത്തേരിയിൽ  (All Saints Cemetery, 855  Middle Neck Road, Great Neck, NY  11024) ശവസംസ്കാരം. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക