ന്യൂയോർക് : ആദ്യകാല മലയാളിയും ട്രാവൽ ഏജൻസി ഉടമയുമായ തോമസ് ഇ മാത്യു ഇലവുങ്കൽ (82 വയസ്സ്) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 21 ശനിയാഴ്ച.
തൊടുപുഴ - തലയനാട് സ്വദേശിയായ തോമസ് മാത്യു 1973 ൽ ആണ് കുടുംബസമേതം അമേരിക്കയിൽ എത്തുന്നത്. അതിനുമുൻപ് ഡൽഹിയിൽ "ടൈംസ് ഓഫ് ഇൻഡ്യയുടെ " അസ്സോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു.
സ്വന്തമായി ട്രാവൽ ഏജൻസി ആരംഭിച്ചു ബിസിനസ് രംഗത്ത് കാലുറപ്പിച്ച അദ്ദേഹം, ട്രൈസ്റ്റേറ്റിലെ സാമൂഹിക- സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. ഇന്ത്യ കാത്തോലിക് അസോസിയേഷൻ പ്രസിഡൻറ്, സിറോ മലബാർ കാത്തോലിക് കോൺഗ്രസ് (SMCC) തുടങ്ങിവയുടെ നേതൃനിരയിൽ പ്രവർത്തിച്ച പരേതൻ, വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ്റെ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. കൂടാതെ മാധ്യമ പ്രവർത്തകൻ, പ്രാസംഗികൻ തുടങ്ങിയ രംഗങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാള ഭാഷയും, സംസ്കാരവും വരും തലമുറയെ പരിചയപ്പെടുത്താൻ മലയാളം സ്കൂൾ ആരംഭിക്കുവാൻ മുൻകൈയെടുക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട് പരേതൻ ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകാംഗമാണ്.
ഭാര്യ : ചാലക്കുടി -ചക്കാലക്കൽ കുടുംബാംഗം മേരി. മക്കൾ : ലവിൻ, ലിസ , ലിൻസൺ . മരുമക്കൾ : അനീഷ , മോസ്, ആലിയ . പരേതന് ഏഴു കൊച്ചുമക്കളുമുണ്ട്.
സണ്ണി മാത്യു ഇലവുംങ്കൽ (സണ്ണി മാത്യു ട്രാവെൽസ് ), ലാലി ജോസ് ഞാറക്കുന്നേൽ തുടങ്ങിയവർ പരേതൻറെ സഹോദരമക്കളാണ്
Wake Service : Friday, 20th December, 4 PM to 8 PM: Edwards -Dowdle Funeral Home, 64 Ashford Ave, Dobbs Ferry NY 10522
Funeral Service : Saturday, 21st December 12 Noon, Church of the Holy Family, 83 Clove Road, New Rochelle
ബന്ധപ്പെടുക: സണ്ണി മാത്യു 914 882 4061
വാര്‍ത്ത: ഷോളി കുമ്പിളുവേലി