ലത്തീന്‍ സീറോ മലബാര്‍ റീത്ത് വിദ്വേഷം

ലത്തീന്‍ സീറോ മലബാര്‍ റീത്ത് വിദ്വേഷം

ദൈവം തന്നിരിക്കുന്ന അധികാരം അല്മായരെ അടക്കിഭരിക്കാനാണെന്ന് മെത്രാന്റെ ബുദ്ധി മെത്രാനെത്തന്നെ പറഞ്ഞ് പഠിപ്പിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സഭയെന്നു പറയുന്നത് ദൈവജനത്തിന്റെ കൂട്ടായ്മയാണന്നും എല്ലാവരും ഒത്തുചേര്‍ന്ന് ഏകമനസ്‌ക്കരായി (അപ്പോ. 1:14) സഭാതീരുമാനങ്ങളില്‍ പങ്കാളികളാകേണ്ടത് അനിവാര്യമാണന്നും അല്‌മേനികള്‍ സഭാശ്രേഷ്ഠരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കേണ്ട അവസ്ഥയാണിന്നുള്ളത്. ഓരോ വിശ്വാസിയുടെയും സ്വാതന്ത്ര്യം പവിത്രമായ ഒരു നിക്ഷേപമാണ്. ആ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാന്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും.