ഡോ.മുരളീരാജന്‍
ക്ലീവ് ലാന്‍ഡ്: ഒഹായോവിലെ ക്ലീവ് ലാന്‍ഡിലുള്ള മലയാളികള്‍ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ എച് എന്‍ എ)യുടെ കുടക്കീഴില്‍ 'ഒഹായോ ഹിന്ദു മലയാളി'(ഓം) എന്ന ഒരു സംഘടന തുടങ്ങി. ക്ലീവ് ലാന്‍ഡിലെ ചര്‍മാ ശിവ വിഷ്ണു ക്ഷേത്രത്തില്‍ വച്ച് കെ.എച്ച് എന്‍ എയുടെ പ്രസിഡന്റ് ശ്രീ എം.ജി.മേനോന്‍ ഉദ്ഘാടനം ചെയ്ത് അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങ് സര്‍വ്വ ഐശ്വര്യപൂജയോട് കൂടി തുടങ്ങി വിഷുക്കണി ദര്‍ശനം, വിഷുകൈനീട്ടം എന്നിവയ്ക്ക് ശേഷം ചിന്‍മയ മിഷനിലെ ശ്രീ സിദ്ധാനന്ദ സ്വാമിജിയുടെയും, ശ്രീ ശാന്താനന്ദ സ്വാമിജിയുടെയും പ്രഭാഷണം ഉണ്ടായിരുന്നു.
ഈ അവസരത്തില്‍ ഐശ്വര്യ മേനോന്‍, മാധവി കുമാര്‍,നിത്യ നമ്പൂതിരിപ്പാട്, നടാഷ പിളൈ, മാനസി ഋഷികേശ്,ഉഷാ രമേശ് എന്നിവരുടെ ഭക്തിഗാനങ്ങള്‍ സദസ്സിനെ ആനന്ദിപ്പിച്ചു.അഞ്ജു അറക്കോണിയും മാളവിക രമേശു ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ സംഗീതം ശ്രേദ്ധേയമായിരുന്നു. ദീപ്തി പിളൈ, ജിഷാ വിനോദ്, മായാ പ്രകാശ്,മോളി ജയകുമാര്‍,സുചിത്രാ പിളൈ എന്നിവര്‍ അവതരിപ്പിച്ച സമൂഹഗാനം പ്രേക്ഷകര്‍ കൈയ്യടിച്ച് ആഹ്ലാദിച്ചു.
കലാപരിപാടികളുടെ അവസാനകണ്ണിയായി കൃഷ്ണനുണ്ണി കുമാറും പ്രണവകുമാറും ചേര്‍ന്നു നടത്തിയ 'കൃഷ്ണ ലീല' എന്ന സംഗീത നാടകം സദസ്സില്‍ ഹര്‍ഷാരവങ്ങള്‍ മുഴക്കി.
ഇതോടനുബന്ധിച്ച് ഒഹായോ ഹിന്ദു മലയാളി'(ഓം) യുടെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.
ബാബുജി രാഘവന്‍(ചെയര്‍മാന്‍)440-937-6310
അലമേലു അറക്കോണി 440-526-0653
ദീപ്തി പിളൈ 440-498-9795
ഋഷികേശ് നായര്‍ 216-339-8696
പ്രകാശ് നമ്പൂതിരിപ്പാട് 937-367-1083
പ്രമോദ് പദ്മനാഭന്‍ 216-544-5804
രാജേശ്വരി മോഹന്‍ 440-974-0867
റിനു പിളൈ 440-334-0689
സന്തോഷ് ശ്രീകുമാര്‍ 440-334-4891
വിനോദ് കുമാര്‍ 440-448-4545
റിനു പിളൈയുടെ കൃതജ്താ പ്രകടനത്തോടു കൂടി വൈകീട്ട് 9മണിയോടെ പരിപാടികള്‍ അവസാനിച്ചു. ഈ പരിപാടിയോട് അനുബന്ധിച്ച് അത്താഴവിരുന്നും ഇതിന്റെ സംഘാടകര്‍ തയ്യാറാക്കിയിരുന്നു.

