ഡാളസ്‌ സെന്റ്‌ അല്‍ഫോന്‍സ ചര്‍ച്ചില്‍ എസ്‌എംസിസി ചാപ്‌റ്റര്‍ തുടങ്ങി

Published on 25 May, 2011
ഡാളസ്‌ സെന്റ്‌ അല്‍ഫോന്‍സ ചര്‍ച്ചില്‍ എസ്‌എംസിസി ചാപ്‌റ്റര്‍ തുടങ്ങി
ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്‌: ഡാളസ്‌ സെന്റ്‌ അല്‍ഫോന്‍സ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌എംസിസി) പുതിയ ചാപ്‌റ്റര്‍ തുടങ്ങി. ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായരുടെ സംഘടനയാണ്‌ എസ്‌എംസിസി.

മേയ്‌ 22ന്‌ (ഞായര്‍) രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവക വികാരി ഫാ. വര്‍ഗീസ്‌ നായിക്കംപറമ്പില്‍ വിസി എസ്‌എംസിസി ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു.

പുതിയ ചാപ്‌റ്ററിന്റെ സ്‌പിരിച്വല്‍ ഡയറക്‌ടറായി ഫാ. വര്‍ഗീസ്‌ നായിക്കംപറമ്പിലിനെയും പ്രസിഡന്റായി ഏലിക്കുട്ടി ഫ്രാന്‍സീസിനെയും തെരഞ്ഞെടുത്തു. ജോജോ കോട്ടക്കല്‍ (വൈസ്‌ പ്രസിഡന്റ്‌), ആന്‍സി വലിയപറമ്പില്‍ (സെക്രട്ടറി), ലിസമ്മ ജോസഫ്‌ (ജോയിന്റ്‌ സെക്രട്ടറി), ജേക്കബ്‌ തോമസ്‌ (ട്രഷറര്‍), ടോം ഫ്രാന്‍സിസ്‌ (ജോയിന്റ്‌ ട്രഷറര്‍), ദിലീപ്‌ ബാബു, ജസി ജോര്‍ജ്‌ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ്‌) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

അമേരിക്കയിലെ വിവിധ സീറോ മലബാര്‍ ഇടവകകളിലും മിഷനുകളിലുമായി 20ഓളം ചാപ്‌റ്ററുകളും എസ്‌എംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രൂപതയുടെ ഉന്നമനത്തിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്‌. രൂപത ചാന്‍സിലര്‍ റവ. ഫാ. വിനോദ്‌ മഠത്തിപറമ്പിലാണ്‌ എസ്‌എംസിസിയുടെ നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്‌ടര്‍.
ഡാളസ്‌ സെന്റ്‌ അല്‍ഫോന്‍സ ചര്‍ച്ചില്‍ എസ്‌എംസിസി ചാപ്‌റ്റര്‍ തുടങ്ങി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക