Image

നിന്റെ മധുരം ഗായതിക്ക്‌

Published on 25 May, 2011
നിന്റെ മധുരം ഗായതിക്ക്‌
ജോര്‍ജ്‌ നടവയല്‍

സ്‌നേഹമെന്ന ഏക ദൈവമേ;
നീ സമ്മാനിക്കുന്ന ഓരോക്ഷീരപഥചലനവും
എനിക്കു സൈനോ ഏറ്റ്രിയല്‍ നോഡാണ്‌.
(എനിക്കു ഹൃദയ സ്‌പന്ദസ്രോത ബിന്ദുവാണ്‌).
നിന്റെ മൗനം
ഹിരോഷിമയിലെ ആറ്റം ബോംബിനേക്കാള്‍ ശക്തമാണ്‌.
നിന്റെ പുഞ്ചിരി
സഹാറയിലെ നൈല്‍ നദിയാണ്‌.
നിന്റെ മുഖം
ഹിമാലയത്തിന്റെ തൂവെണ്മയാണ്‌.
നിനക്കും എനിക്കുമിടയില്‍ കുന്നു കൂടുന്ന
സകല തടസ്സങ്ങളും എന്നെ തകര്‍ക്കുന്നു.
ഞാന്‍ ജീവിക്കണമോ? നശിക്കണമോ? -
നിശ്ചയിക്കുന്നത്‌ നീ മാത്രമാണ്‌.
നിന്റെ പദമലരില്‍ മുഖമമര്‍ത്തി ഞാന്‍ തേങ്ങുന്നു.
നിനക്കും എനിക്കുമിടയില്‍ കുന്നു കൂടുന്ന
സകല തടസ്സങ്ങളും എന്നെ തകര്‍ക്കുന്നു.
നിന്റെ പദമലരില്‍ മുഖമമര്‍ത്തി ഞാന്‍ തേങ്ങുന്നു
നിന്റെ മധുരം ഗായതിക്ക്‌.
നിന്റെ മധുരം ഗായതിക്ക്‌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക