യു.ഡി.എഫ്‌ വിജയത്തിന്‌ അഭിനന്ദനങ്ങള്‍

Published on 25 May, 2011
യു.ഡി.എഫ്‌ വിജയത്തിന്‌ അഭിനന്ദനങ്ങള്‍
ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റിന്‌ വിജയാശംസകള്‍ നേര്‍ന്നു. മെയ്‌ 15-ന്‌ ബെന്‍സലേം അരോമ റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ്‌ അറ്റോര്‍ണി ജോസ്‌ കുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഷാജി മിറ്റത്താനിയും പങ്കെടുത്തു.

കേവലഭൂരിപക്ഷം ജാഗ്രതയോടെ ഭരിക്കുന്നതിനുള്ള മാര്‍ഗ്ഗമാണെന്നും കേരള ജനതയുടെ പ്രതീക്ഷയ്‌ക്കൊപ്പം മികച്ച ഭരണം നടത്താനാവുമെന്നും ജോസ്‌ കുന്നേല്‍ പ്രസ്‌താവിച്ചു.

വിദേശ മലയാളികള്‍ക്ക്‌ നിക്ഷേപസൗഹൃദ അന്തരീക്ഷം ഒരുക്കി, വികസനത്തിന്‌ മുന്‍തൂക്കം നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ കഴിയുമെന്ന്‌ ജോബി ജോര്‍ജ്‌ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ സാങ്കേതിക രംഗത്തും, വ്യവസായിക രംഗത്തും വികസനത്തിന്‌ നിരവധി പദ്ധതികളുമായി മുമ്പോട്ടുവരുമെന്ന്‌ കൂട്ടിച്ചേര്‍ത്തു. ജനറല്‍ സെക്രട്ടറി സാബു സ്‌കറിയ, ഫിലാഡല്‍ഫിയയില്‍ നിന്ന്‌ നേരിട്ട്‌ ഇന്ത്യയിലേക്ക്‌ വിമാനസര്‍വ്വീസ്‌ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ ആവശ്യപ്പെട്ടു. അതിന്‌ ആവശ്യമായ നിവേദനം കേന്ദ്ര വ്യോമയാന വകുപ്പ്‌ മന്ത്രിക്ക്‌ സമര്‍പ്പിക്കുവാന്‍ ഐ.എന്‍.ഒ.സി സമ്മേളനം തീരുമാനിച്ചു. അലക്‌സ്‌ തോമസ്‌, കുര്യന്‍ രാജന്‍, സ്റ്റാന്‍ലി ജോര്‍ജ്‌, തോമസ്‌ ഏബ്രഹാം എന്നിവരും യു.ഡി.എഫിന്‌ ആശംസകള്‍ നേര്‍ന്നു. സാധാരണക്കാര്‍ക്ക്‌ സൈ്വര്യജിവിതം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സമ്മേളനം തീരുമാനിച്ചു.

സാബു സ്‌കറിയ സ്വാഗതം ആശംസിച്ചു. ഫിലിപ്പോസ്‌ ചെറിയാന്‍ നന്ദി രേഖപ്പെടുത്തി. പ്രവാസി കേരള കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ നടന്ന പ്രഥമ സമ്മേളനത്തില്‍ ധാരാളം പേര്‍ പങ്കെടുത്തു. അടുത്ത മീറ്റിംഗ്‌ ജൂണ്‍ 12-ന്‌ നടത്തുന്നതിനും തീരുമാനിച്ചു.

ഉമ്മന്‍ചാണ്ടി നയിക്കുന്ന യു.ഡി.എഫ്‌ ഗവണ്‍മെന്റിന്‌ എല്ലാ വിജയാശംസകളും നേര്‍ന്ന്‌ യോഗം പര്യവസാനിച്ചു. ജോബി ജോര്‍ജ്‌ അറിയിച്ചതാണിത്‌
യു.ഡി.എഫ്‌ വിജയത്തിന്‌ അഭിനന്ദനങ്ങള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക