ഹെഡ്‌ലിമാരെ ഭയമില്ല: താക്കറെ

Published on 25 May, 2011
ഹെഡ്‌ലിമാരെ ഭയമില്ല: താക്കറെ
മുംബൈ: വധിക്കാന്‍ പദ്ധതിയിട്ട ഹെഡ്‌ലിമാരെ ഭയമില്ലെന്ന്‌ ശിവസേനാ നേതാവ്‌ ബാല്‍താക്കറെ പ്രസ്‌താവിച്ചു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കോണ്‍ഗ്രസ്‌ സര്‍ക്കാറാണ്‌ ഇവരെ (ഹെഡ്‌ലിമാരെ) പ്രോല്‍സാഹിപ്പിക്കുന്നത്‌. എന്റെ സംരക്ഷണത്തിന്‌ കുറഞ്ഞ സേനാ പ്രവര്‍ത്തകര്‍ തന്നെ മതി'. താക്കറെ പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസ്‌ പ്രതി ഡേവിഡ്‌ ഹെഡ്‌ലിയുടെ വെളിപ്പെടുത്തലിനോട്‌ പ്രതികരിക്കുകയായിരുന്നു താക്കറെ. ഷിക്കാഗോയില്‍ നടക്കുന്ന വിചാരണയ്‌ക്കിടെയാണ്‌ ഹെഡ്‌ലി താക്കറെ വധിക്കാന്‍ പദ്ധതിയിട്ടവിവരം വെളിപ്പെടുത്തിയത്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക