നീര റാഡിയയെക്കുറിച്ചുള്ള പുസ്‌തകത്തിന്‌ സ്റ്റേ

Published on 25 May, 2011
നീര റാഡിയയെക്കുറിച്ചുള്ള പുസ്‌തകത്തിന്‌ സ്റ്റേ
ന്യൂദല്‍ഹി: വിവാദ ടുജി സ്‌പെക്‌ട്രം അഴിമതിയിലെ കോര്‍പറേറ്റ്‌ ഇടനിലക്കാരി നീര റാഡിയയെക്കുറിച്ച്‌ അഭിഭാഷകന്‍ ആര്‍.കെ ആനന്ദ്‌ എഴുതിയ പുസ്‌തക പ്രകാശനത്തിനും വിതരണത്തിനും ഹൈക്കോടതി സ്റ്റേ നല്‍കി. അഭിഭാഷകന്‍ ആര്‍.കെ ആനന്ദാണ്‌ പുസ്‌തകത്തിന്റെ രചയിതാവ്‌. പുസ്‌തകം പുറത്തിറക്കുന്നതിനെതിരേ നീര കോടതിയെ സമീപിച്ചിരുന്നു. പുസ്‌തകം പുറത്തിറങ്ങുന്നത്‌ നീരയുടെ കീര്‍ത്തിക്ക്‌ കോട്ടം തട്ടിക്കുമെന്ന്‌ ജസ്റ്റിസ്‌ വി.കെ ജയിന്‍ നിരീക്ഷിച്ചു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ ജൂലൈ 22-ലേക്ക്‌ മാറ്റി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക