ദുരാരോപണം: വിദ്യാര്‍ത്ഥിനി കേസ്‌ കൊടുത്തു

Published on 25 May, 2011
ദുരാരോപണം: വിദ്യാര്‍ത്ഥിനി കേസ്‌ കൊടുത്തു
ന്യൂയോര്‍ക്‌: സ്‌കൂളിലെ അധ്യാപികക്ക്‌ മോശം ഇമെയില്‍ അയച്ചുവെന്നാരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ന്യൂയോര്‍ക്‌ സര്‍ക്കാരിനെതിരേ കേസിന്‌. ന്യൂയോര്‍ക്കിലെ ക്വീന്‍സ്‌ ജോണ്‍ ബ്രൗണി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും മാന്‍ഹാട്ടനിലെ കോണ്‍സുലറുമായ ദെബാഷിശിന്റെ മകളുമായ കൃതിക ബിശ്വാസാണ്‌ കേസ്‌ കൊടുത്തത്‌. എന്നാല്‍ മെയില്‍ അയച്ചത്‌ മറ്റൊരു കുട്ടിയാണെന്ന്‌ തെളിഞ്ഞിരുന്നു. ഫെബ്രുവരി 8നാണ്‌ കൃതിക അറസ്റ്റിലായത്‌. തുടര്‍ന്ന്‌ 24 മണിക്കൂര്‍ ജയിലില്‍ കഴിഞ്ഞു. കൃതികയുടെ പിതാവിനോ ഇന്ത്യന്‍ കോന്‍സുലേറ്റ്‌ ജനറലിനോ അറസ്റ്റിന്റെ വിവരം ലഭിച്ചിരുന്നില്ല. കോണ്‍സുലേറ്റിന്റെ മകളായതിനാല്‍ നയതന്ത്ര പരിരക്ഷയുണ്ടെന്ന്‌ കൃതികയുടെ അഭിഭാഷകന്‍ രാജീവ്‌ ബത്ര അറിയിച്ചെങ്കിലും കോണ്‍സുലേറ്റിന്റെ ബന്ധുക്കള്‍ക്ക്‌ പരിരക്ഷക്ക്‌ അധികാരമില്ലെന്ന്‌ യു.എസ്‌ അധികൃതര്‍ അറിയിക്കുകയായിരുന്നു. 1.5 ദശലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്‌ കേസ്‌ കൊടുത്തിരിക്കുന്നത്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക