നിയമസഭാ സമ്മേളനം ജൂണ്‍ 24 ന്‌: മുഖ്യമന്ത്രി

Published on 25 May, 2011
നിയമസഭാ സമ്മേളനം ജൂണ്‍ 24 ന്‌: മുഖ്യമന്ത്രി
നിയമസഭാ സമ്മേളനം ജൂണ്‍ 24 ന്‌: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ജൂണ്‍ 24 ന്‌ ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യ സമ്മേളനത്തില്‍ തന്നെ ബജറ്റ്‌ അവതരിപ്പിക്കുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 20 ശതമാനം പ്ലസ്‌ ടു സീറ്റുകള്‍ വര്‍ധിപ്പിക്കും. എയ്‌ഡഡ്‌ സ്‌കൂളുകളില്‍ സീറ്റ്‌ വര്‍ധിപ്പിക്കണോ വേണ്ടയോ എന്നത്‌ സംബന്ധിച്ച്‌ മാനേജ്‌മെന്റിന്‌ തീരുമാനമെടുക്കാം. കേരളത്തിലെ ബദല്‍ സകൂളുകളുടെ കാലാവധി നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. അവിവാഹിതരായ ആദിവാസി അമ്മാര്‍ക്ക്‌ ഒരേക്കര്‍ ഭൂമി അനുവദിക്കും. അവരുടെ കുട്ടികള്‍ക്ക്‌ പഠനസഹായം നല്‍കുമെന്നും അദ്ദേഹം പ്രസ്‌താവിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക