കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി

Published on 25 May, 2011
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി
തൃശൂര്‍: മുസ്‌ലീം ലീഗ്‌ നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദന കേസ്‌ തള്ളി. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്‌ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ അസീസ്‌ നല്‍കിയ ഹര്‍ജി തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ തള്ളിയത്‌. ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന്‌ കഴിഞ്ഞില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടി എന്നാണ്‌ ആരോപണം. വയനാട്ടില്‍ മരുമകന്റെ പേരില്‍ എസ്‌റ്റേറ്റുണ്ടെന്നും വിദേശത്ത്‌ 300 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക