റോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനു നവ നേതൃത്വം

പി.പി.ചെറിയാന്‍ Published on 25 May, 2011
റോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനു നവ നേതൃത്വം


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുള്ള റോക് ലാണ്ട് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ വാര്‍ഷിക പൊതുയോഗം പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റവ. ഫാ.ഡോ. വര്‍ഗീസ് എം ഡാനിയേല്‍ (പ്രസിഡന്റ്) റവ.ഡീക്കന്‍. മാത്യു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജിജി റ്റോം ഇലന്തൂര്‍(സെക്രട്ടറി), കെ.ജെ.അലക്‌സാണ്ടര്‍ (ജോയിന്റ് സെക്രട്ടറി), ചിത്ര ജേക്കബ്(ട്രഷര്‍), പി.ഡി. ജോഷ്വാ (ജോയിന്റ് ട്രഷര്‍) എന്നിവരാണ് ഭാരവാഹികള്‍. രാജന്‍ മാത്യു യൂത്ത് കോര്‍ഡിനേറ്ററായും കുര്യന്‍ കോശി ഓഡിറ്ററായും പ്രവര്‍ത്തിക്കും. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച്, റവ.ഡോ. രാജു വര്‍ഗീസ്, റവ. മാത്യു വര്‍ഗീസ്, റവ.വര്‍ഗീസ് ജോര്‍ജ്, റവ. തോമസ് മാത്യു, റവ. മാത്യു തോമസ്, റവ.എം.കെ. തോമസുകുട്ടി, ബാബു മാത്യു, എന്‍.എം. മാത്യൂസ്, ജോസ് ജോര്‍ജ്, ബേബി യോഹന്നാന്‍, വി.എസ്സ്. ജോസഫ്, ജോണ്‍സണ്‍ ശാമുവേല്‍, അജിത് വട്ടശേരില്‍, ഡോ. റബേക്കാ വര്‍ഗീസ്, സജി. എം.പോത്തന്‍,വര്‍ഗീസ് ചെറിയാന്‍, ജോയി പത്രോസ്, ബാബു കൊച്ചുമ്മന്‍, ലാലു എബ്രഹാം, അച്ചന്‍കുഞ്ഞ് വര്‍ഗീസ് എന്നിവര്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങളുമാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റവ.ഡോ.വര്‍ഗീസ്. എം.ഡാനിയേല്‍, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും,യെല്‍ യൂണിവേഴ്‌സിറ്റി പ്രഫസറുമാണ്. വൈസ് പ്രസിഡന്റ ്ഡിക്കന്‍ വര്‍ഗീസ് മാത്യു ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പന്‍ ഇടവകാംഗവും, യുവജനങ്ങളുടെ മദ്ധ്യത്തില്‍ ആത്മീയ പരിപോഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്യുന്നു. സെക്രട്ടറി ജിജി റ്റോം സെന്റ് ജയിംസ് മാര്‍ത്തോമാ ഇടവകാംഗവും, സഭയുടെ ഭദ്രാസന കൗണ്‍സിലംഗവുമാണ്. ട്രഷര്‍ ചിത്ര ജേക്കബ് ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പന്‍ ഇടവകാംഗവും, ന്യൂയോര്‍ക്കിലെ പ്രസിദ്ധ ഗാനപരിശീലകനായ ജേക്കബ് ജോര്‍ജിന്റെ സഹധര്‍മ്മിണിയുമാണ്.പ്രസിഡന്റ്.റവ. ഫാ. തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സെക്രട്ടറി ജോര്‍ജ് താമരവേലില്‍, മുന്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു.

ഓള്‍ സെയിന്റ്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, സെന്റ് ജയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ ്ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മേരീസ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ്ഇന്‍ഡ്യ,സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവരാണ് കൗണ്‍സിലിലെ അംഗങ്ങള്‍. യൂണിറ്റി സണ്ടേ, യുവജന സമ്മേളനം, സംയുക്ത ക്രിസ്തുമസാഘോഘം, സാധുജന സഹായം മുതലായവ ജോയിന്റ് കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. ഈ വര്‍ഷത്തെ യൂണിറ്റി സണ്ടേ ആഘോഷം ജൂണ്‍ മാസം 26-#ാ#ം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ഓറഞ്ചുബര്‍ഗിലുള്ള സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വെച്ചു നടത്തപ്പെടും. വിവിധ ഇടവകകളില്‍ നിന്നു തിരഞ്ഞെടുക്കുന്ന സംയുക്ത ഗായകസംഘം ഗാനങ്ങളാലപിക്കും. ഗായകസംഘത്തെ സംഘടിപ്പിക്കുന്നത് ബാബു മാത്യുവും, ഗാനങ്ങള്‍ പരിശീലിപ്പിക്കുന്നത് ജേക്കബ് ജോര്‍ജുമാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ച്‌സ്, റോക്ക്‌ലാണ്ട് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങള്‍ക്ക് ക്രിസ്തീയ കൂട്ടായ്മയും, പരസ്പര സഹകരണവും നല്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.
റോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനു നവ നേതൃത്വംറോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനു നവ നേതൃത്വംറോക് ലാണ്ട് ജോയിന്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിനു നവ നേതൃത്വം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക