Image

കാനഡ പ്രധാനമന്ത്രി മത്സരത്തിൽ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ രംഗപ്രവേശം ചെയ്തു (പിപിഎം)

Published on 10 January, 2025
കാനഡ പ്രധാനമന്ത്രി മത്സരത്തിൽ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ രംഗപ്രവേശം ചെയ്തു (പിപിഎം)

കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ രംഗപ്രവേശം ചെയ്തു. പ്രധാനമന്ത്രി പദം ഒഴിഞ്ഞ ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്തനാണ് ഭരണ ലിബറൽ പാർട്ടി എം പി.

ആര്യ എക്‌സിൽ കുറിച്ചു: "കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാവാൻ ഞാൻ മത്സരിക്കുന്നു. നമ്മുടെ രാജ്യം പുനർനിർമിക്കാൻ ഒരു ചെറിയ, കാര്യക്ഷമതയുള്ള ഗവൺമെന്റ് ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാവി തലമുറകൾക്കുള്ള സമൃദ്ധി നമുക്ക് കൈവരിക്കേണ്ടതുണ്ട്.

"വലിയ തീരുമാനങ്ങൾ എടുക്കാൻ ഭയമില്ലാത്ത ഒരു നേതൃത്വം നമുക്കു ആവശ്യമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥ പുനർനിർമിക്കണം. പ്രത്യാശ വീണ്ടെടുക്കണം. എല്ലാ കാനഡക്കാർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കണം. നമ്മുടെ മക്കൾക്കും കൊച്ചുമക്കൾക്കും സമ്പൽസമൃദ്ധി ഉറപ്പാക്കണം."

കർണാടകയിലെ തുംകൂർ ജില്ലയിലുള്ള ദ്വാർലു ഗ്രാമത്തിൽ ജനിച്ച ചന്ദ്ര കർണാടക യൂണിവേഴ്സിറ്റിയിൽ നിന്നു എം ബി എ  എടുത്ത ശേഷമാണു 2006ൽ കാനഡയിൽ എത്തിയത്.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ഇന്തോ-കാനഡ ഓട്ടവ ബിസിനസ് ചേംബർ ചെയർമാനായി പ്രവർത്തിച്ചു. 2015ലാണ് നേപ്പിയനിൽ നിന്നു പാർലമെന്റിലേക്ക് ജയിച്ചത്. 2019ലും 2021ലും വീണ്ടും ജയിച്ചു. രാജ്യാന്തര വ്യാപാരം സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമാണ്.

കാനഡയുടെ ഹൗസ് ഓഫ് കോമൺസിൽ 2022ൽ കന്നഡയിൽ പ്രസംഗിച്ചു ശ്രദ്ധ നേടിയ ചന്ദ്ര ഖാലിസ്ഥാൻ തീവ്രവാദികൾ ഹിന്ദു ക്ഷേത്രങ്ങൾ അക്രമിക്കുന്നതിനെതിരെ ശബ്ദമുയർത്തി.

ലിബറൽ നേതൃത്വത്തിനു മുൻ എം പി: ഫ്രാങ്ക് ബെയ്‌ലിസ് രംഗത്തുണ്ട്. മന്ത്രിമാരായ സ്റ്റീവ് മക്കിന്നൻ, മെലാനി ജോളി, ജോനാഥൻ വിൽക്കിൻസൺ എന്നിവരെയും പ്രതീക്ഷിക്കുന്നു. മത്സരിക്കില്ലെന്നു ട്രൂഡോയുടെ വിശ്വസ്തനായ ധനമന്ത്രി ഡൊമിനിക് ലെബ്‌ളാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Indian-origin Chandra Arya bids for Canada's PM

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക