Image

നിജ്ജാർ വധക്കേസ് പ്രതികൾ കസ്റ്റഡിയിൽ ഇല്ലെന്നു കനേഡിയൻ അധികൃതർ (പിപിഎം)

Published on 10 January, 2025
നിജ്ജാർ വധക്കേസ് പ്രതികൾ കസ്റ്റഡിയിൽ ഇല്ലെന്നു കനേഡിയൻ അധികൃതർ (പിപിഎം)

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറെ കാനഡയിൽ വധിച്ച കേസിലെ കുറ്റം ആരോപിക്കപ്പെട്ട നാലു പേർ ഇപ്പോൾ കസ്റ്റഡിയിൽ ഇല്ലെന്നു കാനഡ ബ്രിട്ടീഷ് കൊളംബിയ ജസ്റ്റിസ് ഡിപ്പാർട്മെന്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. നാലു പേർക്കും ജാമ്യം ലഭിച്ചു എന്നാണ് കാണുന്നത്.

ഇന്ത്യ ഭീകര പട്ടികയിൽ പെടുത്തിയിട്ടുള്ള നിജ്ജാറെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വച്ച് 2023 ജൂൺ 18നു വധിച്ചു എന്ന കേസിൽ മെയ് 11നു അറസ്റ്റ് ചെയ്യപ്പെട്ട കരൺ ബ്രാർ (22), കരൺപ്രീത് സിംഗ് (28), കമൽപ്രീത് സിംഗ്, അമൻദീപ് സിംഗ് ബ്രാർ എന്നിവർ ഇപ്പോൾ കസ്റ്റഡിയിൽ ഇല്ല.

ഇവരുടെ മേൽ കൊലക്കുറ്റവും ഗൂഢാലോചനയും ചുമത്തിയിട്ടുണ്ട്.

Nijjar murder accused not in custody anymore 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക