Image

ഡെയ്‌സി അവാര്‍ഡ് ഐമി വര്‍ഗീസിന്

റെജീസ് നെടുങ്ങാടപ്പള്ളി Published on 10 January, 2025
ഡെയ്‌സി അവാര്‍ഡ് ഐമി വര്‍ഗീസിന്

ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂര്‍ സ്വദേശി ഐമി വര്‍ഗീസ് ഇന് ഡെയ്‌സി അവാര്‍ഡ്. എലിവേറ്ററില്‍ കുടുങ്ങിപ്പോയ വെന്റിലേറ്റര്‍ പേഷ്യന്റിനെ സഹായിച്ചതിനാണ് ഐമയ്ക്കു ഡെയ്‌സി അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

രോഗികളില്‍ നിന്നും, രോഗികളുടെ കുടുംബങ്ങളില്‍ നിന്നും,സഹപ്രവര്‍ത്തകരില്‍ നിന്നും നോമിനേഷനുകള്‍ ശേഖരിച്ച് നഴ്‌സുമാരെ ആദരിക്കുന്നതിനുള്ള ഒരു അംഗീകാര പരിപാടിയാണ് DAISY അവാര്‍ഡ്. നഴ്സുമാര്‍ നല്‍കുന്ന പരിചരണത്തിനും ദയയ്ക്കും നന്ദി പറയാനുള്ള ഒരു മാര്‍ഗമാണിത്.

6 ലക്ഷത്തോളം നോമിനേഷനുകളില്‍ നിന്നും 55,000 പേര്‍ക്കാണ് ഇതുവരെ ഡെയ്‌സി അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അതില്‍ ഒരാളായി ഇപ്പോള്‍ എറണാകുളം സ്വദേശി ഐമിയും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക