വാഷിംഗ്ടൺ, ഡി സി: ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100 വയസിൽ അന്തരിച്ച 39-ാമത് പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്ന ഔദ്യോഗിക സംസ്കാര ചടങ്ങിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മറ്റ് മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ എന്നിവർക്കൊപ്പം പ്രഥമവനിതമാരും പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അന്തിമാഭിവാദ്യം അർപ്പിച്ചു.
അഞ്ചുപേരും അവസാനമായി ഒത്തുചേർന്നത് 2018 ൽ ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷിന്റെ സംസ്കാര ചടങ്ങിലായിരുന്നു.
ഒബാമയുമായും തന്റെ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായി ട്രംപ് ഇടപെടുന്നത് പ്രത്യേകം ശ്രധിക്കപ്പെട്ടു. 2021 ൽ ട്രംപ് വൈറ്റ് ഹൗസ് വിട്ട ശേഷം പെൻസിനെ കാണുന്നത് ഇതാദ്യമായാണ്.
"എല്ലാവരോടും അന്തസ്സോടും ബഹുമാനത്തോടും കൂടി" പെരുമാറേണ്ടതിന്റെ പ്രാധാന്യം മിസ്റ്റർ കാർട്ടർ തന്നെ പഠിപ്പിച്ചുവെന്ന്" ബൈഡൻ തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. "വീടുകൾ ആവശ്യമുള്ള ആളുകൾക്ക് അദ്ദേഹം വീടുകൾ നിർമ്മിച്ചു. ലോകത്തിലെവിടെയും, അവസരം കാണുന്നിടത്തെല്ലാം അദ്ദേഹം സമാധാനം സ്ഥാപിച്ചു."
Five ex-presidents join to honor Carter