നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹഷ് മണി കേസിൽ കുറ്റക്കാരൻ ആണെന്നു മൻഹാട്ടൻ കോടതി കണ്ടെത്തിയെങ്കിലും അദ്ദേഹത്തെ ജയിലിലേക്ക് അയക്കുകയോ അദ്ദേഹത്തിന്റെ മേൽ പിഴ ചുമത്തുകയോ ചെയ്തില്ല. 'Unconditional discharge' എന്നു വിശേഷിപ്പിച്ചു കേസ് അവസാനിപ്പിക്കയാണ് ജഡ്‌ജ് യുവാൻ മെർഷൻ ചെയ്തത്. അതായത് ഉപാധികൾ ഇല്ലാതെ കേസ് അവസാനിപ്പിക്കുന്നു.
എന്താണ് അതിന്റെ അർഥം?
ക്ലാസ് ഇ ഫെലനി കുറ്റമാണ് ട്രംപിന്റെ പേരിൽ തെളിഞ്ഞത്. നീലച്ചിത്ര നടിക്കു പണം നൽകിയത് മറച്ചു വയ്ക്കാൻ ബിസിനസ് രേഖകൾ തിരുത്തി. ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിഞ്ഞു. നാലു വർഷം വരെ തടവും ഓരോ കുറ്റത്തിനും ആയിരക്കണക്കിനു ഡോളർ പിഴയും കിട്ടാം.
അതെല്ലാം ഒഴിവാക്കുന്നതാണ് വിധി. എന്നാൽ ട്രംപ് കുറ്റവാളിയായി തന്നെയാവും അധികാരം ഏൽക്കുക. അത് തുടച്ചുനീക്കാൻ കഴിയാത്ത വസ്തുതയാണ്.
ചില സംസ്ഥാനങ്ങളിൽ കുറ്റവാളികൾക്കു വോട്ട് ചെയ്യാൻ അനുവാദമില്ല. ന്യൂ യോർക്കിലോ ഫ്ലോറിഡയിലോ തോക്കു വാങ്ങാൻ ലൈസൻസ് കിട്ടില്ല. കുറ്റവാളിയെന്നു കോടതി കണ്ടാൽ ചില അവകാശങ്ങൾ നിഷേധിക്കപ്പെടും
"ഡോണൾഡ് ട്രംപ് എന്നും കുറ്റവാളി തന്നെ ആയിരിക്കും," നിയമവിദഗ്ദർ പറയുന്നു.
Trump will lose some rights