ജനുവരി 25 ശനിയാഴ്ച, മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന, മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ വാര്‍ഷിക കുടുംബ സംഗമത്തില്‍ ഡോ.സിമി ജെസ്‌റ്റോ ജോസഫ് മുഖ്യ അതിഥിയായി പങ്കെടുക്കും.
ചിക്കാഗോയിലെ പ്രസിദ്ധമായ കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റം നേഴ്‌സിംഗ് ഇന്നൊവേഷന്‍&റിസര്‍ച്ച് സെന്റര്‍ സീനിയര്‍ ഡയറക്ടറാണ് ഡോ. സിമി ജെസ്‌റ്റോ ജോസഫ്, ഡോക്ടര്‍ ഓഫ് നേഴ്‌സിംഗ് പ്രാക്ടീസ്, അഡ്വാന്‍സ്സ്ഡ് പ്രാക്ടീസ് നേഴ്‌സ് പ്രൊഫഷനില്‍ ലഭ്യമായ ഒട്ടുമിക്ക ഉന്നത ബിരുദങ്ങളും ഡിസ്ടിംഗ്ഷനോടെ കര്‌സഥമാക്കിയിട്ടുള്ള സിമി ജെസ്‌റ്റോ, ഔദ്യോഗിക രംഗത്തെന്നതുപോലെ നേഴ്‌സിംഗ് പ്രൊഫഷ്ണല്‍ സംഘടനാ രംഗത്തും നേതൃത്വ പദവികള്‍ അലങ്കരിച്ചിട്ടുള്ളതാണ്. നിലവില്‍ പ്രസിഡന്റ് ഇന്‍ഡ്യന്‍ നേഴ്‌സസ്സ് അസ്സോസിയേഷന്‍ ഓഫ് ഇല്ലിനോയി നൈനാ, ഏ.പി.ആര്‍.എന്‍. അദ്ധ്യക്ഷ, ചിക്കാഗോ ഗ്യാസ്‌ട്രോ എന്‍ട്രോളജി നേഴ്‌സസ് & അസ്സോസിയേറ്റ്‌സ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിയ്ക്കുന്നുണ്ട് ഡോ.സിമി ജെസ്‌ററോ, ഡിസ്ട്രിംഗ്ഷ്യൂഡ് ഫെലോ ഓഫ് നാഷ്ണല്‍ അക്കാഡമിക്‌സ് ഓഫ് പ്രാക്ടീസ്, അമേരിക്കന്‍ അ്‌സ്സോസിയേഷന്‍ ഓഫ് നേഴ്‌സ് പ്രാക്ടിഷ്‌ണേഴ്‌സ് ക്ലിനിക്കല്‍ എക്‌സലന്‍സ്സ് അവാര്‍ഡ്, അമേരിക്കന്‍ നേഴ്‌സസ് ലീഡര്‍ അവാര്‍ഡ് എന്നിങ്ങനെ ഒട്ടനവധി അംഗീകാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട് ഡോ.സിമി ജെസ്‌റ്റോ.
നേഴ്‌സിംഗ് പ്രൊഫഷനിലും സംഘടനാ രംഗത്തും എന്നതുപോലെ ചിക്കാഗോ മലയാളി സമൂഹത്തിലെയും സജീവ സാന്നിധ്യമാണ് ഡോ.സിമി ജെസ്‌റ്റോ, ഒരു പതിറ്റാണ്ടായി ഏഷ്യാനെറ്റ് യു.എസ്സ്.എ.യുടെ മുഖ്യ അവതാരകയായി സേവനം ചെയ്യുവാന്‍ കൂടി സമയം കണ്ടെത്തുന്ന സിമി, ചിക്കാഗോ മലയാളി സമ്മേളനങ്ങളിലെ സജീവ സാന്നിധ്യം കൂടിയാണ്. മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസ സെമിനാറുകളില്‍ നിരവധി തവണ സംസാരിച്ചിട്ടുള്ള സിമി ജെസ്‌റ്റോ മാര്‍ക്ക് അംഗങ്ങള്‍ക്ക് സുപരിചിതയുമാണ്. അവരുടെ സാന്നിധ്യവും സന്ദേശവും മാര്‍ക്ക് കുടുംബ സംഗമത്തിന് അലങ്കാരവും വില മതിച്ചതുമാകുമെന്ന് സംഘാടകര്‍ ഉറച്ച് വിശ്വസിക്കുന്നു.