Image

മന്ത്ര കണ്‍വെന്‍ഷന്‍ 2025 ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂ ജേഴ്സിയില്‍ നടന്നു.

രഞ്ജിത് ചന്ദ്രശേഖര്‍ Published on 13 January, 2025
മന്ത്ര കണ്‍വെന്‍ഷന്‍ 2025  ശുഭാരംഭവും തിരുവാതിര മഹോത്സവവും  ന്യൂ ജേഴ്സിയില്‍ നടന്നു.

കഴിഞ്ഞ 21  വര്‍ഷമായി ന്യൂ ജേഴ്‌സിയില്‍ വിജയകരമായി ശ്രീമതി ചിത്രാ മേനോന്‍ , ഡോ. രേഖാ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തിരുവാതിര മഹോത്സവത്തില്‍  മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കര്‍ മുഖ്യ അതിഥി ആയി പങ്കെടുത്തു. കേരളീയമായ എന്നാല്‍  ഹൈന്ദവ പൈതൃക സംസ്‌കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകള്‍ അമേരിക്കയുടെ മണ്ണില്‍ വിജയകരമായി നടത്താന്‍ മുന്‍കൈ എടുക്കുന്നവര്‍ ,ആ മഹത്തായ പാരമ്പര്യത്തിന്റെ മൂല്യം ഉയര്‍ത്തുന്നതായി  ശ്രീ ശ്യാം ശങ്കര്‍ അഭിപ്രായപ്പെട്ടു. ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍, സനാതന ധര്‍മ വിശ്വാസികള്‍ക്കിടയില്‍ മന്ത്രക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയില്‍ ജനറല്‍ സെക്രട്ടറി ഷിബു ദിവാകരന്‍  സന്തുഷ്ടി പ്രകടിപ്പിച്ചു.

അമേരിക്കയിലെ ഹൈന്ദവ സംഘടനയായ 'മന്ത്ര'യുടെ  (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്) ഷാര്‍ലെറ്റ്, നോര്‍ത്ത് കരോലൈനയില്‍ നടക്കുന്ന രണ്ടാം  ഗ്ലോബല്‍ ഹൈന്ദവ സമ്മേളനത്തിലേക്ക് ചടങ്ങില്‍ പങ്കെടുത്തവരെ അദ്ദേഹം ക്ഷണിച്ചു. നൂറിലധികം നര്‍ത്തകിമാര്‍ പങ്കെടുത്ത തിരുവാതിര മഹോത്സവം കാണികള്‍ക്കു ദൃശ്യ വിരുന്നൊരുക്കി.

ട്രസ്റ്റീ വൈസ് ചെയര്‍  ഡോ . രേഖാ മേനോന്‍, പ്രസിഡന്റ് എലെക്ട് കൃഷ്ണരാജ് മോഹനന്‍, ട്രസ്റ്റീ സെക്രട്ടറി ഡോ. മധു പിള്ള. ട്രസ്റ്റീ ഭാരവാഹികളായ ഡോ .രുഗ്മിണി പദ്മകുമാര്‍, കൃഷ്ണജ കുറുപ്, ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍സ് ആയ രേഖ പ്രദീപ്, മിനി നായര്‍, മന്ത്ര ന്യൂ ജേഴ്‌സി ഭാരവാഹികളായ ദയാ ശ്യാം, രശ്മി വിജയന്‍, ഹൃദ്യ ഉണ്ണികൃഷ്ണന്‍, ദീപ ഉണ്ണി മേനോന്‍, പ്രത്യുഷ രഘു, മീര ഭാസ്‌കര്‍, അശ്വതി ജ്യോതിഷ്, വീണാ രാധാകൃഷ്ണന്‍, മാലിനി നായര്‍ എന്നിവര്‍ പങ്കെടുത്തു
 

മന്ത്ര കണ്‍വെന്‍ഷന്‍ 2025  ശുഭാരംഭവും തിരുവാതിര മഹോത്സവവും  ന്യൂ ജേഴ്സിയില്‍ നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക