ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ രൂപത അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ തുടക്കം കുറിച്ച ബൈബിൾ റീഡിങ് ചലഞ്ചിന്റെ ഭാഗമായി ചിക്കാഗോ സെൻമേരിസ് ക്നാനായ ദേവാലയത്തിൽ lucky draw നടത്തപ്പെട്ടു. ഈ സംരംഭത്തിൽ പങ്കുചേർന്നുകൊണ്ടിരിക്കുന്ന കുട്ടികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനുവരി 12 ന് 11:40 നു ഉള്ള കുട്ടികളുടെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നറുക്കെടുപ്പ് നടത്തപ്പെട്ടത്.
സെൻമേരിസ് മതബോധന സ്കൂളിൽ നിന്നും 69 ഓളം കുട്ടികളാണ് ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബർ മാസത്തിലും ഡിസംബർ മാസത്തിലും വളരെ കൃത്യതയോടുകൂടി
ബൈബിൾ പാരായണം പൂർത്തീകരിച്ച കുട്ടികളിൽ നിന്നുമാണ് നറുക്കെടുപ്പ് നടത്തിയത്. ജാഷ് തോട്ടുങ്കൽ , അലക്സാ കരികുളം, ജന എടക്കര എന്നിവരാണ് നറുക്കെടുപ്പിലൂടെ വിജയികളായത്.മാതാപിതാക്കളുടെയും മത അധ്യാപകരുടെയും മേൽനോട്ടത്തിൽ ഓരോ ദിവസവും പുതിയ നിയമത്തിലെ ഓരോ അധ്യായങ്ങൾ വായിച്ച് മാസാവസാനം കുട്ടികൾ അവരവരുടെ മത അധ്യാപകരെ ഏൽപ്പിക്കുന്ന രീതിയിൽ ഒരു Reading Log ഇതിനായി പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
റീഡിങ് ലോഗിൽ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ ഓരോ ദിവസവും അതാത് ബൈബിൾ ഭാഗങ്ങൾ വായിച്ച് ആറുമാസം കൊണ്ട് ബൈബിൾ പാരായണം പൂർത്തീകരിക്കുന്ന എല്ലാ കുട്ടികൾക്കും ഇടവക തലത്തിലും രൂപതാ തലത്തിലും അനുമോദന സർട്ടിഫിക്കറ്റുകളും വളരെ ആകർഷികമായ സമ്മാനങ്ങളും ഇതോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്.ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും, ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശവും ബൈബിൾ പാരായണത്തിലൂടെ കുട്ടികളിൽ ജനിപ്പിച്ചെടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ബൈബിൾ റീഡിങ് ചലഞ്ച് മതബോധന സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. നാലു മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സെൻമേരിസ് മിഷൻ ലീഗ് യൂണിറ്റ് പ്രസിഡൻറ് അശ്രിയൽ വാളത്താട്ട് ജോയിൻ ട്രഷറർ ഡാനി വാളത്താട്ട് എന്നിവർ നറുക്കെടുപ്പ് കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ഇടവക വികാരി ഫാദർ സിജു മുടക്കോടിയിൽ അസിസ്റ്റൻറ് വികാരി ഫാദർ വിപിൻ കണ്ടോത്ത് എന്നിവർ വിജയികളെ പ്രത്യേകം അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മതബോധന സ്കൂൾ അസിസ്റ്റൻറ് ഡയറക്ടർ മനീഷ് കൈമൂലയിൽ, മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ എന്നിവർ പരിപാടികൾക്ക് വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തി.