Image

പ്രവാസി സംഗമത്തിൽ 'മലയാളി ലെജൻഡസ് -2025 'ന് ആദരവ്

Published on 14 January, 2025
പ്രവാസി സംഗമത്തിൽ 'മലയാളി ലെജൻഡസ് -2025 'ന് ആദരവ്

കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച മലയാളികളെ പ്രവാസി കോൺക്ലേവ് ആദരിച്ചു. 

വിദേശ മലയാളി സംഘടനകളായ ഫൊക്കാനാ,ഫോമാ,വേൾഡ് മലയാളി കൗൺസിൽ,വേൾഡ് മലയാളി ഫെഡറേഷൻ,ഗോപിയോ,ഐഐഎസ്എസി എന്നിവ സംയുക്തമായി ചേർന്ന് ഒരു ചടങ്ങ് സംഘടിപ്പിച്ചത് പല ദിക്കുകളിൽ ചിതറിക്കിടക്കുന്ന പ്രതിഭാധനർക്ക് നേരിൽകണ്ട് പരിചയപ്പെടുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും കൂടി വേദിയായതായി പ്രവാസി കോൺക്ലേവ് ട്രസ്റ്റ് ചെയർമാൻ അലക്സ് കോശി വിളനിലം അഭിപ്രായപ്പെട്ടു.

മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി വയലാർ രവിയെ കാക്കനാട് വഴക്കാലയിലുള്ള  അദ്ദേഹത്തിന്റെ വസതിയിൽ ചെന്നാണ് പ്രവാസി കൂട്ടായ്മ ആദരിച്ചത്. 

ശശി തരൂർ എം.പി,എം.എ.യൂസഫലി,ഗോകുലം ഗോപാലൻ,ഡോ.സണ്ണി ലൂക്ക്,ആന്റണി പ്രിൻസ്,ആർ.ശ്രീകണ്ഠൻ നായർ,ഡോ.ഇന്ദിര രാജൻ, ഡോ.ടെസ്സി തോമസ് എന്നിവരെയാണ് മലയാളി ലെജൻഡ്‌സ് -2025 ' ആയി ട്രസ്റ്റ് തിരഞ്ഞെടുത്തത്.മറൈൻ ഡ്രൈവിലെ ക്ലാസിക് ഇമ്പീരിയൽ ക്രൂസ് വെസലിൽ നടന്ന പ്രവാസി സംഗമത്തിൽ ഏവരും ആദരവ് ഏറ്റുവാങ്ങി.

പ്രവാസി സംഗമത്തിൽ 'മലയാളി ലെജൻഡസ് -2025 'ന് ആദരവ്
പ്രവാസി സംഗമത്തിൽ 'മലയാളി ലെജൻഡസ് -2025 'ന് ആദരവ്
പ്രവാസി സംഗമത്തിൽ 'മലയാളി ലെജൻഡസ് -2025 'ന് ആദരവ്
പ്രവാസി സംഗമത്തിൽ 'മലയാളി ലെജൻഡസ് -2025 'ന് ആദരവ്
പ്രവാസി സംഗമത്തിൽ 'മലയാളി ലെജൻഡസ് -2025 'ന് ആദരവ്
പ്രവാസി സംഗമത്തിൽ 'മലയാളി ലെജൻഡസ് -2025 'ന് ആദരവ്
Join WhatsApp News
ഫോമൻ 2025-01-14 00:33:29
ഒരു അമേരിക്കൻ മലയാളി പോലും അറിയാത്ത ചില പുങ്കൻവാന്മാരുടെ ചടങ്ങ്. ദയവായി ഇങ്ങനെ വെറുപ്പിക്കരുതേ, അപേക്ഷയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക