ചാലക്കുടി: കാനഡയിൽ ജോലി ചെയ്തിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചൗക്ക കാട്ടിലപറമ്പൻ ദിവാകരന്റെ മകൻ അനജ് (32)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 19 ന് അനജിന്റെ വിവാഹം നിശ്ചയിച്ചിരുന്നതായാണ് വിവരം.
കാനഡയിൽ ജോലി ചെയ്യുകയായിരുന്ന അനജ് ലീവിന് നാട്ടിൽ വന്നതായിരുന്നു. കിങ്സ്റ്റൺ സെൻ്റ് ലോറൻസ് കോളേജിലായിരുന്നു പഠനം. ഒൻ്റാരിയോ കിങ്സ്റ്റണിലുള്ള സ്‌പൈസ് ഏജ് ഫുഡ്സ് എന്ന കമ്പനിയിലായിരുന്നു അനജ് ജോലി ചെയ്തിരുന്നത്.
പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണം വ്യക്തമല്ല.