Image

ഹീബ്രു ബൈബിൾ എഴുതപ്പെട്ട കാലഘട്ടം (യഹോവയുടെ ഭാര്യ അശേര -ഭാഗം 3: ആന്‍ഡ്രൂ)

Published on 14 January, 2025
ഹീബ്രു ബൈബിൾ എഴുതപ്പെട്ട കാലഘട്ടം (യഹോവയുടെ ഭാര്യ അശേര -ഭാഗം 3: ആന്‍ഡ്രൂ)


ഹീബ്രുബൈബിൾ{പഴയ നിയമം}-എഴുതപ്പെട്ടത് മോശയുടെ കാലംമുതൽ-1391–1271 BCE.- എന്ന തെറ്റിദ്ധാരണ പൊതുവേ നിലനിൽക്കുന്നു. ഇന്നുകാണുന്ന ഹീബ്രു ബൈബിൾ തുടക്കത്തിൽ BCE 8-3 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടു എന്ന് അനുമാനിക്കാം. ഇസ്രയേലിൻറ്റെ വടക്കൻ പ്രദേശമായ സമരിയ; BCE 720യിൽ സിറിയക്കാർ ആക്രമിച്ചു കീഴടക്കി. അതോടെ വടക്കൻ രാജ്യവും രാജത്വവും മത സാഹിത്യവും അവസാനിച്ചു. എന്നാൽ തെക്കൻ പ്രദേശമായ യഹൂദ്യ BCE 586വരെ നിലനിന്നു. BCE 720-BCE - BCE 586 ഇടവേളക്കാലത്തു യഹൂദ്യ നിലവിലുണ്ടായിരുന്നതിനാൽ അവർ എക്കാലവും നിലനിൽക്കും എന്നും, ദാവീദിൻറ്റെ രാജത്വം എക്കാലവും നിലനിൽക്കും എന്നവർ വ്യാമോഹിക്കുകയും അതനുസരിച്ചു അവർ വേദസാഹിത്യവും എഴുതുകയും ചെയ്തു. എന്നാൽ BCE 586 ൽ ബാബിലോണിയർ യഹൂദ്യ ആക്രമിച്ചു, ദേവാലയവും നശിപ്പിച്ചു, അതോടെ യഹൂദ്യ രാജ്യവും,എക്കാലവും നിലനിൽക്കും എന്ന് ദൈവം വാഗ്‌ദാനം ചെയ്ത ദാവീദിൻറ്റെ രാജത്വവും അവരുടെ വേദസാഹിത്യവും നിലച്ചു. BCE 538 മുതൽ BCE 444വരെയുള്ള കാലം മുന്ന് ഘട്ടങ്ങളിയായി ബാബിലോണിൽനിന്നും കുറെ യെരുശലേമ്യർ യഹൂദ്യയിൽ തിരികെയെത്തി. ബാബിലോണിൽനിന്നും തിരികെ എത്തിയ പുരോഹിത പുത്രൻമാർ സമരിയക്കാരുടെയും യഹൂദ്യയുടെയും വേദസാഹിത്യം സംയോജിപ്പിച്ചു, കുറെയേറെ വെട്ടി തിരുത്തി കൂടുതൽ കൂട്ടിച്ചേർത്തു. ഇ സംയോജന സാഹിത്യമാണ് ഇന്ന് കാണുന്ന പഴയനിയമം. എന്നാൽ ദാനിയേലിൻറ്റെ പുസ്തകം BCE രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ്.

*ദാവീദിൻറ്റെ{1010-970 BCE കാലം}പേരിൽ കാണുന്ന സങ്കീർത്തനം പോലും എഴുതിയത് ബാബിലോണിൽ ആയിരുന്ന കാലത്തോ; തിരികെ വന്നതിനു ശേഷമോ എന്ന് കരുതാം. സങ്കി. 137 നോക്കുക.-''ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു.2 അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.3 ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവർ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.4 ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?''

*ഉൽപ്പത്തി 11:1-9 ലെ ബാബേൽ ഗോപുരം;ബാബിലോണിലെ എസാഗില എന്നറിയപ്പെടുന്ന മർദൂക്ക് ക്ഷേത്രം, നെബൂഖദ്‌നേസർ രണ്ടാമന്റെ ഭരണകാലത്ത് (ബിസി 604-562) അതിന്റെ ഉന്നതിയിലെത്തി. യെരുശലേം പുരോഹിതരെ ബാബിലോണിലേക്ക് തടവുകാരായി കൊണ്ടുപോയത് നെബുഖദിനേസറാണ്. ബാബിലോണിയരുടെ ദേവാലയത്തെ അവർ പരിഹസിച്ചു എഴുതിയതാണ് അ കഥ. ഉൽപ്പത്തിയിൽ കാണുന്നതുപോലെ പുരാതീനമല്ല.

ഇന്ന് ലഭ്യമായ ഹീബ്രു ബൈബിളുകൾ:

* ചാവുകടൽ ചുരുളുകൾ {Dead Sea Scrolls} ആണ് ഇന്നുവരെ ലഭ്യമായിട്ടുള്ളതിൽ പഴക്കമേറിയ കൈയെഴുത്തു ബൈബിൾ. BCE മൂന്നാം നൂറ്റാണ്ടുമുതൽ പൊതുവർഷം[CE] ഒന്നാം നുറ്റാണ്ടുവരെയുള്ള എഴുത്തുകളുടെ സംഭരണമാണിവ. ഹീബ്രു ബൈബിളിലെ പുസ്തകങ്ങളുടെ ആദിമ ചുരുളുകളാണിവ. ഇതിൽ യേശയ്യാവിൻറ്റെ പുസ്തകം മാത്രമേ പൂർണ്ണ രൂപത്തിലുള്ളു. മറ്റു പുസ്തകങ്ങളുടെ ചുരുളുകൾ ഭാഗികമായേ ലഭിച്ചിട്ടുള്ളൂ. ഹീബ്രു ഭാഷയിലാണ് മിക്കവാറും ചുരുളുകൾ, മറ്റു ചിലത് അരമയിക്ക്, ഗ്രീക്ക്, ഭാഷയിലാണ്.മറ്റു ചുരുളുകൾ; മത സാഹിത്യം, പ്രാർത്ഥനകൾ സ്തുതികൾ, നിയമ രേഖകൾ എന്നിവയാണ്. പുതിയ നിയമ പുസ്തകങ്ങളോ, യേശുവിനെപ്പറ്റിയുള്ള പരാമർശനങ്ങളോ ചാവുകടൽ ചുരുളുകളിൽ ഇല്ല. യേശുവിൻറ്റെ കഥകൾ ഒന്നാം നുറ്റാണ്ടിനുശേഷമാണ് നിർമ്മിക്കപ്പെട്ടത്. CE 1947 - 1956 കാലങ്ങളിലാണ് ചാവുകടൽ പ്രദേശങ്ങളിലെ ഗുഹകളിലിനിന്നും ഇ ചുരുളുകൾ കണ്ടെത്തിയത്.

* തനാക്ക് : BCE 800 മുതൽ 100 വരെയുള്ള കാലഘട്ടങ്ങളിൽ ഹീബ്രുവിലാണ് ഇവ എഴുതപ്പെട്ടത്. മോശയും, യോശുവയും, ശമുവേലും ഒക്കെയാണ് ആദിമ പുസ്തകങ്ങൾ എഴുതിയത് എന്നതു വെറും കിംവദന്തി മാത്രാണ്. ഇവയിൽ ദാനിയേലിൻറ്റെ പേരിൽ കാണുന്ന വ്യാജ പുസ്തകത്തിലെ ചില ഭാഗങ്ങൾ ആറാമയിക്ക് ഭാഷയിലാണ്. CE രണ്ടാം നൂറ്റാണ്ടിലാണ് ഇന്നുകാണുന്ന തനാക്ക് രൂപം കൊണ്ടത്. 24 പുസ്തകങ്ങളാണ് തനാക്കിൽ ഉള്ളത്. ഇവ ഹീബ്രുവിൻറ്റെ പാരമ്പര്യ മാസ്ററെറ്റിക് ശൈലിയിശൈലിയാണ്.

Septuagint “സെപ്റ്റുജിന്റ-ഹീബ്രു ബൈബിളിന്റെ ഗ്രീക്ക് ഭാഷയിലുള്ള പൂർണ്ണമായ പഴയ പതിപ്പ്. ഈജിപ്റ്റിലെ അലക്‌സാണ്ടറിയയിലാണ് ഇവ യൂദ പണ്ഡിതർ കോയിനെ ഗ്രീക്കിലേക്കു തർജ്ജിമ ചെയ്തത്. BCE270ൽ തുടങ്ങിയ തർജിമ BCE132 ലാണ് പൂർത്തീകരിച്ചത്.

 പെഷിത്ത: പെഷിത്തയുടെ പഴയനിയമ ബൈബിൾ ഭാഗം ഹീബ്രുവിൽ നിന്ന് സുറിയാനിയിലേക്ക് CE രണ്ടാം നൂറ്റാണ്ടിൽ വിവർത്തനം ചെയ്യപ്പെട്ടിരിക്കാം, പക്ഷേ; പെഷിത്തയുടെ പുതിയനിയമം കൊയ്‌നെ ഗ്രീക്കിൽ നിന്ന് CEഅഞ്ചാം നൂറ്റാണ്ടിലാണ് വിവർത്തനം ചെയ്യപ്പെട്ടത് . പെഷിത്ത പുതിയനിയമം രണ്ടാം നൂറ്റാണ്ടിൽ വിവർത്തനം ചെയ്യപ്പെട്ടു എന്നത് തെറ്റിദ്ധാരണയാണ്.

ബൈബിൾ പഴയ നിയമവും പുതിയ നിയമവും വളരെ പുരാതീനമാണ്, യഥാർത്ഥ ചരിത്രമാണ്, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക ജനത്തിന് ദൈവം നേരിട്ട് കൊടുത്തതാണ് എന്നൊക്കെ പ്രചരിപ്പിക്കുന്നത് അതുകൊണ്ട് ഉപജീവനം കഴിക്കുന്നവർ മാത്രമാണ്. അനേകം ദൈവങ്ങളെ ഒരേസമയത്ത് ജനങ്ങൾ ആരാധിച്ചാൽ വരുമാനം പല ദൈവങ്ങളുടെ പുരോഹിതർക്ക് വീതിക്കപ്പെടും. അതുകൊണ്ടാണ് ഏക ദൈവത്തെയും ഏക ദൈവത്തിൻറ്റെ തിരഞ്ഞെടുക്കപ്പെട്ട സ്പെഷ്യൽ ജനത്തെയും പുരോഹിതർ കൃത്രിമമായി ഉണ്ടാക്കിയത്. ഇ പ്രക്രിയയിൽ മറ്റനേകം ദൈവങ്ങളെ തള്ളിക്കളഞ്ഞു, അശേരയെയും യാഹിൽനിന്നും വേർപിരിച്ചു, യാഹിനെ ഒറ്റയാൻ ദൈവമാക്കി. ഇ പുതിയ ഒറ്റയാൻ യാഹിനെ ഇസ്രായേല്യർ ആരാധിച്ചില്ല. ഇ ദൈവത്തിന് ബലിയായി തടിച്ച മൃഗങ്ങളെയും മേൽത്തരം പാനീയങ്ങളും ഇസ്രായേല്യർ കൊണ്ടുവന്നില്ല. വിശപ്പു മൂത്ത പുരോഹിതർ ജനത്തെ പീഡിപ്പിച്ചു, അന്യഗോത്രസ്ത്രീകളെ ഇസ്രായേൽ പുരുഷൻമാർ വിവാഹം കഴിച്ചതുകൊണ്ടാണ് അവർ മറ്റു ദൈവങ്ങളെ ആരാധിക്കുന്നത് എന്ന് പുരോഹിതർ ആരോപിച്ചു, അതിനാൽ ഇസ്രായേൽ പുരുഷൻമ്മാർ വിവാഹ മോചനം നടത്താൻ പുരോഹിതർ കൽപ്പിച്ചു, വിസമ്മതിച്ചവരെ പീഡിപ്പിച്ചു. അബ്രഹാമിൻറ്റെ കാലം മുതൽ കനാൻ പ്രദേശങ്ങൾ ഇസ്രായേല്യരുടെത്‌ ആണെന്നും അതിനാൽ വടക്കൻ സമരിയാക്കാരും തെക്കൻ യഹൂദ്യരും യെറുശലേമിലേക്കു ബലികൾ കൊണ്ടുവരണം എന്ന് ദൈവം കൽപ്പിക്കുന്നു എന്ന് പുരോഹിതർ ആക്രോശിക്കുകയും എഴുതി കൂട്ടുകയും ചെയ്തു. യിറോമ്യാവിൻറ്റെ നിർദേശപ്രകാരം ബാറൂക്ക് എന്ന എഴുത്തുകാരൻറ്റെ നേതിര്ത്തത്തിൽ ഒരുകൂട്ടം എഴുത്തുകാർ ഇവ എഴുതിക്കൂട്ടി എന്ന് യിരോമ്യവിൻറ്റെ അദ്ധ്യായം 36 സാക്ഷിക്കുന്നു. ചരിത്രപരമായി നോക്കിയാൽ ഇസ്രായേല്യരുടെ ഏക ദൈവവിശ്വാസം പുരോഹിതരുടെ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിന്നു. ''ദൈവം സ്വന്തമാക്കി തിരഞ്ഞെടുത്ത ഒരു ജനവിഭാഗവും ഇന്നേവരെ ഇ ഭൂമിയിൽ ഉണ്ടായിട്ടില്ല. ദൈവജനം എന്ന് കുഞ്ഞാടുകളെ വിളിച്ചു കബളിപ്പിക്കുന്നത് കുപ്പായധാരികളായ കുറെ ചൂഷകർ മാത്രമാണ്.

ഇന്നുകാണുന്ന ഹീബ്രു ബൈബിൾ വിവിധ ദൈവ വിശ്വാസ ചിന്തകളുടെ സമാഹാരമാണ്. അവ ഏതെന്നു നോക്കാം.

1] E :{ Elohist വേർഷൻ:} എലോഹീം -എൽ -ഈൽ ദേവഗണ ആരാധകരുടെ പതിപ്പ്. ഇത് വടക്കൻ പ്രദേശങ്ങളായ സമറിയയുടെ സാഹിത്യം. പുരാതീന കാലംമുതൽ ഇസ്രായേല്യരുടെയും മറ്റു ഗോത്രക്കാരുടെയും ദൈവമാണ് എൽ. സമരിയൻ പുരോഹിതർ മോശയുടെ പട്ടത്വം അവകാശപ്പെട്ടു, 2] D { Deuteronomist വേർഷൻ}: ആവർത്തന പുസ്തക എഴുത്തുകാരുടെ പതിപ്പ്. 3] Y :{Yahwist വേർഷൻ} യാഹിനെ ദൈവമാക്കിയവരുടെ പതിപ്പ്. ഇത് തെക്കൻ പ്രദേശമായ യഹൂദ്യയുടെ സാഹിത്യം. BCE 1200-800 കാലമാണ് യാഹ്; യഹൂദ്യയിൽ നുഴഞ്ഞു കയറിയത്. യഹൂദ; യാക്കോബിൻറ്റെ നാലാമത്തെ മകൻ, യഹൂദ്യ ഇസ്രായേലിൻറ്റെ തെക്കൻ പ്രദേശം, ജൂദായിസം ഇസ്രായേല്യരുടെ മതം. ഇവതമ്മിൽ കൂട്ടി കുഴക്കരുത്. 4] P:{Priestly വേർഷൻ} E+D +Y; ഒരുമിച്ചു കൂട്ടി, കുറെ വെട്ടിമാറ്റി കൂടുതൽ ചേർത്ത് പുരോഹിതർ ഉണ്ടാക്കിയ പതിപ്പ്. ഇ പുരോഹിത പതിപ്പാണ് ഇന്ന് ലഭ്യമായ പഴയ നിയമം. ഇ പ്രക്രിയയെ റീ ഡാ ക് ഷൻ എന്ന് അറിയപ്പെടുന്നു. ഇ റീടാക്ഷൻ പ്രക്രിയയിൽ പുരാതീനനായ ഈലിൻറ്റെ സ്ഥാനത്തു യഹോവ എന്ന് യാഹേവിസ്റ്റുകൾ തിരുത്തി. അതാണ് എലോഹിവിസ്റ്റുകളുടെ ബൈബിളിൽ ദൈവത്തെ -God, Lord, ദൈവം എന്ന് മലയാളത്തിലും യാഹേവിസ്റ്റുകളുടെ ബൈബിളിൽ ദൈവത്തിന് യഹോവ, Yhwh എന്ന് കാണുന്നത്. എന്നാൽ യഹോവയും എലോഹീംമും ഒരു ദൈവമല്ല, രണ്ടു ദൈവമാണ്; മാത്രമല്ല എലോഹീം ഒരു ദേവഗണമാണ്. യഹോവയും എലോഹീം ദേവഗണത്തിലെ ഒരു കുട്ടി ദൈവമായിരുന്നു. സങ്കീർത്തങ്ങൾ 82:1'' ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.'' ഇതുതന്നെ യാഹേവിസ്റ്റ് ബൈബിളിൽ ''യഹോവ ദൈവ സഭയിൽ .......എന്ന് കാണാം. യാഹേവിസ്റ്റുകൾ അവകാശപ്പെട്ടതുപോലെ യഹോവ ഏകദൈവമല്ല എന്നവർ അറിയാതെ സമ്മതിക്കുന്നു.

ബൈബിൾ ആദിമുതൽ അവസാനം വരെ ദൈവപ്രേരിതമാണ് എന്നൊന്നും കരുതരുത്, അനേകം തവണ തിരുത്തി എഴുതിയ ബൈബിളിന് ഇന്ന് 3,300 ൽ അധികം വ്യത്യസ്ത പതിപ്പുകളുണ്ട്. ഇംഗ്ലീഷ് ഭാഷയിൽത്തന്നെ 450 പതിപ്പുകളുണ്ട്. ഇത്തരം വ്യത്യസ്ത ബൈബിളിനെ ആദാരമാക്കി;-2023 ൽ 47,000 വിവിധ വിഭാഗ സഭകൾ ഉണ്ട്. 2025 ൽ ഇവ 49,000 ഉം;2050 ൽ 64,000 വിഭാഗങ്ങളും ഉണ്ടായിരിക്കും എന്നാണ് -The Center for the Study of Global Christianity -യുടെ നിഗമനം.''ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും''{Matthew 4:19 and Mark 1:17}* എന്നത് പ്രവചനമായി; പത്തുപേരെ കിട്ടിയാൽ ഓരോ പാസ്റ്ററും പുതിയ സഭ ഉണ്ടാക്കുന്നു എന്നത് ഇ കണക്കിൽ ഉൾപ്പെടുന്നില്ല.*നിവിർത്തിയായ ഏക പ്രവചനവും ഇതുമാത്രമാണ്.

അങ്ങനെ സ്വന്തമായ വേദപുസ്തകവും, ദൈവവും,സഭയും; ഒക്കെ ഓരോ പുരുഷ സൂത്രശാലിയും ഉണ്ടാക്കിയപ്പോൾ അഷേര എന്ന സ്ത്രീ ദൈവവും പുറത്തായി. ഇന്ന് '' ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു-{ലുക്കാ 1: 28} ''.....അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. {മത്തായി 1:20 } കൂടാതെ നിഖ്യ സുന്നദോസ് ''തിയോ -റ്റൊക്കസ് '' -ദൈവമാതാവ് എന്ന് പ്രക്യപിച്ച യേശുവിൻറ്റെ അമ്മയെപ്പോലും പെന്തക്കോസ്തുകാർപോലും പുറത്താക്കി. അപ്പോൾ യാഹേവിസ്റ്റുകൾ അശേരയെ പുറത്താക്കിയതിൽ എന്ത് അതിശയോക്ത്തി.

*ഉൽപ്പത്തി പുസ്തകത്തിലെ ഏദൻതോട്ടം, ആദം,ഹൗവ്വാ;കഥകൾ കൂട്ടിചേർത്തത് കനാന്യരെ വെറുക്കുന്ന യാഹേവിസ്റ്റ് ആണ്. അന്യ ദൈവങ്ങളെ ആരാധിക്കരുത് എന്ന കൽപ്പന കൊടുത്തതും(പുറപ്പാട് 34:12-15) എഴുതിയതും യാഹേവിസ്റ്റ് എഴുത്തുകാരാണ്. ''എല്ലാ സൃഷ്ടിക്കപ്പെട്ടവയുടെയും മാതാവ് -'' മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ''[ഉൽപ്പത്തി 3:20]-ഇ ഹൗവയെ; എലോഹീം ദേവഗണം സ്വന്ത സാദിർശ്യത്തിൽ സൃഷ്ട്ടിച്ച ഹൗവ്വായെ ഏദൻ തോട്ടത്തിൻറ്റെ കഥയിലൂടെ തേജോവധം ചെയ്തതും യാഹേവിസ്റ്റ് എഴുത്തുകാരാണ്. മഹത്വത്തിൽനിന്നും വീണ ഹൗവ്വ;അഷേരയാണ്. യാഹിനെ അശേരയിനിന്നും വേർ പിരിക്കാൻ യാഹേവിസ്റ്റുകൾ മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു കഥ. യാഹേവിസ്റ്റുകൾ; യാഹിൻറ്റെ വിവാഹ മോചനം;ഏദനിൽ നിന്നും തുടങ്ങി. ഏതാണ്ട് 40 പ്രാവശ്യം അസേരയെ ബൈബിളിൽ പരാമർശിക്കുന്നു, എന്നാൽ എല്ലായിടത്തും മോശമായിട്ടു തന്നെയാണ്.[ഇതിൻറ്റെ ഒന്നാം ഭാഗം നോക്കുക.]

ദേവതകളുടെ ആരാധനയോട് ബന്ധപ്പെട്ടതാണ് തോട്ടങ്ങൾ. ഗില്ഗമേഷ് പുരാണത്തിലെ വീഞ്ഞിൻറ്റെ ദേവതക്കു മുന്തിരിതോട്ടവും തോട്ടത്തിന് നടുവിൽ ദിവ്യവിർഷവുമുണ്ട്. സുമേറിയൻ പുരാണത്തിലെ ഇനാനയുടെ തോട്ടത്തിലെ ദിവ്യവിർഷങ്ങൾ, ഹോമറിൻറ്റെ ഒഡസിയിലെ ഹേരയുടെ വനദേവതകളുടെ തോട്ടം; ഇവയൊക്കെ പുരുഷദൈവങ്ങൾ ഏദൻ തോട്ടം പോലെയുള്ള ദിവ്യതോട്ടങ്ങൾ കീഴടക്കുന്നതിനു മുമ്പുള്ളവയാണ്. പുരുഷദൈവങ്ങളുടെ തോട്ടങ്ങളിൽനിന്നും ദേവതകളെ പുറത്താക്കി. ഏദൻതോട്ടത്തിലെ കഥയിൽ സമകാലീന പുരാണങ്ങളുടെ സമാഹരണം കാണാം. പുണ്യവൃക്ഷങ്ങൾ പാതാളത്തിലെയും സ്വർഗ്ഗത്തിലെയും ദിവ്യമണ്ഡലങ്ങളുമായി ബന്ധപ്പെടുന്നതായി കരുതപ്പെട്ടിരുന്നു, അതിനാൽ അവ ദൈവികതയുമായി ആശയവിനിമയം നടത്തുന്നതിനും അനുഭവിക്കുന്നതിനുമുള്ള ചാനലുകളായി കണക്കാക്കപ്പെട്ടിരുന്നു, കൂടാതെ അവ ദിവ്യശക്തിയാൽ നിറഞ്ഞിരിക്കുന്നു- ("ദേവിശക്തി, സർപ്പശക്തി,"കുണ്ഡലിനി} ഋതുക്കളുമായി യോജിച്ച്, മരങ്ങൾ ജീവശക്തിയെ ഉൾക്കൊള്ളുകയും ജീവിതത്തിൻറ്റെ ഉത്പാദനം, പുനരുജ്ജീവിപ്പിക്കൽ, പുതുക്കൽ എന്നിവയെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, അവ ജീവൻറ്റെ ഉറവിടമായ ഭൂമി/മാതൃദേവതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലസ്തീനിൽ "ഉയർന്ന സ്ഥലങ്ങൾ" എന്നറിയപ്പെടുന്ന പുണ്യസങ്കേതങ്ങളിൽ പുണ്യവൃക്ഷങ്ങളെ ആരാധിച്ചിരുന്നു. ഇത്തരം വിശ്വാസങ്ങളുടെ മറ്റൊരു സമാഹാരമാണ് ക്രിസ്തിയാനികൾ സ്ലീബമരത്തെ ആരാധിക്കുന്നത്. ഭൂമിയുടെ നടുവിലാണ് യേശുവിനെ മരത്തിൽ തൂക്കിയത്,എന്നാണ് വിശ്വാസം. ''ഞങ്ങളുടെ അൽമാവിനു രക്ഷ ഉണ്ടാക്കിയ സ്ലീബായെ ഞങ്ങൾ കുമ്പിടുന്നു'' എന്നാണ് ദുഃഖവെള്ളി നമസ്ക്കാരം. യേശു ഉയർത്തെഴുന്നേറ്റത്തിനുശേഷം ആദ്യം പാതാളത്തിൽ പോയതിനുശേഷമാണ് സ്വർഗത്തിൽ പോകുന്നത്. ഇന്നും മരക്കുരിശ് യേശുവിൻറ്റെ പ്രതീകമാണ്. ഇത് ദിവ്യവിർഷങ്ങളുടെ ആരാധനയുടെ പ്രതീകമാണ്. ജീവൻറ്റെയും ആത്മാവിൻറ്റെയും വൃക്ഷം; ആത്മാവിനെക്കുറിച്ചുള്ള ഒരു മെറ്റാഫിസിക്കൽ രൂപകമായി- ഋഗ്വേദ സംഹിത 1.164.20-22, മുണ്ടക ഉപനിഷത്ത് 3.1.1-2, ശ്വേതാശ്വതര ഉപനിഷത്ത് 4.6-7, എന്നിവയിൽ കാണാം.

ശിവലിംഗ ആരാധന പോലെയുള്ള സ്തുപങ്ങളെ ആരാധിക്കുന്നത് വളരെ പൗരാണികമായ പല പുരാണങ്ങളിൽ കാണാം. ദിവ്യത്വത്തിലേക്ക് പ്രവേശിക്കുന്നതിനും അനുഭവിക്കുന്നതിനുമുള്ള മാർഗമായി, സ്തുപാരാധന കാണാം. മരത്തൂണുകളുടെ ആരാധനയിലൂടെ പ്രധാന ദേവതയായ അഷേരയിലേക്ക് എത്തുവാൻ സാധിക്കുന്നതുപോലെ പുരുഷ ദേവതയുടെ ദിവ്യത്വത്തിലേക്ക് പ്രവേശിക്കുന്നത് ലംബമായ കൽത്തൂണുകളിലൂടെയാണ്, ഉദാഹരണത്തിന്, ബെഥേലിൽ യാക്കോബ് സ്ഥാപിച്ച സ്തുപം- ഉൽപ്പത്തി 31: 13 ''നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ച നേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു''. ഉൽപ്പത്തി 28:10-22. ദൈവത്തിൻറ്റെ ഭവനം എന്നാണ് ബെഥേലിൻറ്റെ അർത്ഥം. ബെഥേലിൽ യാക്കോബ് സ്ഥാപിച്ച സ്തുപം; പുരുഷത്വത്തിൻറ്റെയും,പുരുഷൻറ്റെ സാദിർശ്യത്തിൽ പുരുഷൻ സൃഷ്ടിച്ച പുരുഷ ദൈവത്തിൻറ്റെയും പ്രതീകമാണ്. ശിവലിംഗം പോലെ. ഇത്തരം സ്ഥൂപങ്ങളെ ആരാധന ബൈബിളിൽ ഉടനീളം യാഹേവിസ്റ്റുകൾ എഴുതിക്കൂട്ടി. അശേരയുടെ മരതൂണുകളെക്കാൾ ശക്തി ഉള്ളവയാണ് പാറസ്തംഭങ്ങൾ എന്ന് വെങ്ഗ്യം. ഇത്തരം കൽസ്ഥൂപങ്ങളുടെ ആരാധന പല പുരാണത്തിലും കാണാം; എങ്കിലും വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന കൽപ്പന ഉണ്ടാക്കിയ യാഹേവിസ്റ്റുകൾ തന്നെ അശേര; യാഹിൻറ്റെ മുന്നിൽ ദുർബല എന്ന് സ്ഥാപിക്കാൻ കൽസ്തുപ വിഗ്രഹങ്ങളെ സ്ഥാപിച്ചു. ഉദാ: ഉൽപ്പത്തി 28:18; 31:13; 33:20;31:52; -ഇത്തരം ധാരാളം സംഭവങ്ങൾ ബൈബിളിൽ കാണാം. വിഗ്രഹങ്ങളെ ആരാധിക്കരുത് എന്ന് കൽപ്പിച്ച അള്ളായുടെ ആരാധകരും; കാബ എന്ന കറുത്ത കല്ലിനെയും, കാബയുടെ അടുത്തുള്ള Hijr Ismail പാറയെയും, Zamzam വെള്ളത്തെയും ആരാധ്യമായ വിശുദ്ധ വസ്തുക്കൾ എന്ന് കരുതുന്നു.

​​ഏദൻ കഥയിൽ, നന്മതിന്മകളെയും ജീവിതത്തിൻറ്റെയും അറിവിൻറ്റെ രണ്ട് പുണ്യവൃക്ഷങ്ങൾ; ദിവ്യതോട്ടങ്ങളിലെ പുണ്യവൃക്ഷങ്ങളുടെ ഈ പരമ്പരാഗത പങ്കിനെ സൂചിപ്പിക്കുന്നു, പക്ഷേ; നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറ്റെ വൃക്ഷത്തിൽ പങ്കുചേരരുതെന്ന് [ഫലം ഭക്ഷിക്കരുത്] ആദാമിനോട് കൽപ്പിച്ചതിലൂടെ, പരമ്പരാഗത രീതിയിൽ പുണ്യവൃക്ഷങ്ങളെ ആരാധിക്കരുതെന്ന് യാഹ്‌ കൽപ്പിക്കുന്നു. അശേരയെ യാഹിൽനിന്നും വേർപെടുത്തുവാൻ യാഹേവിസ്റ്റ് എഴുത്തുകാരൻ ഉണ്ടാക്കിയ കഥയിൽ അബദ്ധത്തിൽ ചാടുന്നു. ഫലം ഭക്ഷിക്കുന്നതിലൂടെ നേടിയെടുത്ത നന്മതിന്മകളെക്കുറിച്ചുള്ള ദിവ്യമായ അറിവ് ഏതെങ്കിലും ദേവതയുമായിട്ടല്ല, യഹോവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കഥയുടെ അവസാനം ജീവവൃക്ഷം യാഹ്‌വേയുടേതാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു, രണ്ടു കെരൂബുകളാൽ വിർഷങ്ങൾ സംരക്ഷിക്കപ്പെടുന്നു; അത് യാഹിന്റെ പ്രതീകമാണ്. ഇസ്രായേല്യർ അശേരയെ മാത്രമല്ല നെഹുഷ്ട്ടൻ എന്ന സർപ്പദൈവങ്ങളെയും ആരാധിച്ചിരുന്നു, വടക്കൻ പ്രദേശങ്ങളിലാണ് നെഹുഷ്ട്ടൻ ആരാധന കൂടുതലായി കാണുന്നത്. മോശയുടെ പിച്ചള സർപ്പം, മോശയുടെ അമ്മാവിയപ്പൻ യിത്രോ സർപ്പ ആരാധനയുടെ പുരോഹിതൻ, രോഗശമനത്തിന് ഗ്രീക്ക്ദൈവം അസിലെപിയൂസ്, ഈജിപ്റ്റ്കാരുടെ സർപ്പാരാധന, ഇവയൊക്കെ യാഹേവേസ്റ്റുകൾ എതിർത്തു, അതാണ് ഏദനിലെ സർപ്പം. ബാബിലോണിയൻ എനുമ എലിഷ് പുരാണത്തിലെ റ്റിയാമത് ദേവത സൃഷ്ട്ടിയുമായി ബന്ധപ്പെട്ടതാണ്. സർപ്പ ദൈവത്തെ ശപിച്ചു നിലത്തു ഇഴയുന്ന ജീവിയാക്കിയ യാഹ് എത്ര ശക്തിമാൻ എന്നാണ് യാഹേവിസ്റ്റ് ഏദൻ കഥയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

യാഹേവിസ്റ്റുകൾ ഹൗവ്വയുടെ കഥ ഉണ്ടാക്കിയത് അശേരയെ താറടിക്കാനാണ്. ഏദനിലെ ഹൗവ്വ; അഷേരയാണ്. അശേരയെ ഉൽപ്രേഷയിൽ ഹൗവ്വയാക്കിയ കഥയാണ് ഏദൻ തോട്ടത്തിലെ ഹൗവ്വ. ഏദനിൽ കാണുന്ന ത്രീത്വം -പാമ്പ്, വിശുദ്ധമരം,ദേവത-മറ്റു പുരാതീന പുരാണങ്ങളിൽ ഒക്കെക്കാണാം. ജ്ഞാനോദയതിനുശേഷം ബുദ്ധൻ ബോധിവിർഷത്തിൻറ്റെ ചുവട്ടിൽ ഇരുന്നപ്പോൾ പെരുമഴയിൽനിന്നും ബുദ്ധനെ രക്ഷിക്കുന്നത് നാഗദൈവമാണ്. വടക്കൻ പ്രദേശങ്ങളിലെ സമരിയരുടെയും മോശയ്ക പുരോഹിതരുടെയും സർപ്പാരാധനയെ അപലപിക്കാനും ആണ് യാഹേവിസ്റ്റുകൾ ഏദനിലെ ത്രീത്വത്തെ വേർപിരിക്കുന്നത്. സർപ്പത്തെ പൊടി തിന്ന് ഭൂമിയിൽ ഇഴയുവാനും ഏദൻ തോട്ടത്തിൽനിന്നും ''എല്ലാ ജീവനുള്ളവയുടെയും മാതാവ് -ഹൗവയെയും പുറത്താക്കി, ദിവ്യ മരങ്ങൾക്ക് കെരൂബുകളെ കാവലുമാക്കി. യഹോവയുടെ പെട്ടകത്തിനു മുകളിലും ഇ കെരൂബുകൾ ഉണ്ടായിരുന്നു. ഇതൊക്കെ യാഹേവിസ്റ്റുകളുടെ സാഹിത്യം.

''എല്ലാ ജീവനുള്ളവയുടെയും മാതാവ്'' എന്നത് മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ മറ്റനേകം ദേവതകളുടെയും വിശേഷണമാണ്. ജീവൻറ്റെ മാതാവ്, സംരക്ഷക എന്നത് കൂടാതെ 'ഹവ്വ' എന്നാൽ കനാന്യ ഭാഷയിൽ, സർപ്പം എന്നും, ഫിനിഷ്യൻ ഭാഷയിൽ സർപ്പ ദേവത-Tannit -അഷേര എന്നും കാണാം. ഇ ദേവതകൾ എല്ലാം വേദന ഇല്ലാതെ പ്രസവിക്കുന്നവരാണ്. എന്നാൽ ഏദനിലെ കഥയിലെ ''എല്ലാ ജീവൻറ്റെയും അമ്മ ദൈവമായ ഹൗവ്വായെ വേദനയോടെ പ്രസവിക്കുന്ന മനുഷ സ്ത്രീയാക്കി. മാത്രമല്ല ജീവൻറ്റെ ശക്തി; അഷേര ഹൗവ്വയിൽ നിന്നും മാറ്റി യാഹിൻറ്റെ സ്വന്തമാക്കുന്നു.-ഉൽപ്പത്തി 1:28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ്...''. യാഹേവിസ്റ്റുകൾ; ഹൗവ്വ ദേവതയെ സാദാരണ മനുഷ സ്ത്രീയാക്കി, അവൾ പുരുഷൻറ്റെ വാരിയെല്ലിൽ നിന്നും ജനിച്ചവളും, പുരുഷനെ തെറ്റുകാരനാക്കിയതും തൻ നിമിത്തം ഏദനിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. മാത്രമല്ല -ഉൽപ്പത്തി 3:16.''സ്ത്രീയോടു കല്പിച്ചത്: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിൻറ്റെ ആഗ്രഹം നിൻറ്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും.'' ഏദനിലെ-സർപ്പദൈവം,അശേര ഹൗവ്വാ ദേവത, ദിവ്യ വിർഷം എന്ന ദിവ്യ ത്രീത്വത്തെ യാഹ് കീഴടക്കി, തകർത്തു. അശേരയെ നാടുകടത്തി.

* ഉൽപ്പത്തി 5:2 ൽ പുതിയ ഒരു സൃഷ്ട്ടികാണാം. ആണും പെണ്ണുമായി അവരെ സൃഷ്ട്ടിച്ചു എന്നാണ്. ലിലിത് ആണ് ദൈവ സാദിർശ്യത്തിൽ ആദാമിൻറ്റെ കൂടെ സൃഷ്ടിക്കപ്പെട്ട സ്ത്രീ. എന്നാൽ ലിലിത് എന്ന പേര് ഹീബ്രു ബൈബിളിൽ നേരിട്ട് കാണുന്നില്ല. { യെശയ്യാ 34:14} ലിലിതു അഥവാ ലിലിസ്; ആദാമിൻറ്റെ ആദ്യ ഭാര്യയായും; ഒരു ആദിമ ദുർദേവതയായും മെസപ്പെട്ടോമിയൻ,ജൂത പുരാണങ്ങളിൽ കാണാം. ആദാമിനെ അനുസരിക്കാത്തതിനു ലിലിത്തിനെ ഏദൻ തോട്ടത്തിൽ നിന്ന് "നാടുകടത്തി" എന്ന് പരാമർശിക്കുന്നു.ബാബിലോണിയൻ താൽമുദ്, റബ്ബിനിക് സാഹിത്യം;എന്നിവയിൽ ലിലിത്തിനെ കാണാം.

അശേരയുടെ ത്രീത്വത്തെ യാഹ് തല്ലിപ്പിരിച്ചു,അശേരയുടെ ആധിപത്യവും കഴിവുകളും യാഹ്‌ സ്വന്തമാക്കി അശേരയെ യാഹ് നാടുകടത്തി ഏദൻ തോട്ടത്തിലെ സർവ്വാധിപതിയായി. മാത്രമല്ല യാഹിൻറ്റെ പുരോഹിതരുടെ കൽപ്പന പാലിച്ച ജോസിയാ, അശേര പ്രതിഷ്ടകളെ തകർത്തു. ഏദനിലെ ജീവ വിർഷവും യഹോവയായി.{ ഞാൻ ഒരു നിത്യഹരിത സൈപ്രസ് പോലെയാണ്; നിൻറ്റെ [ഫലം] വിശ്വസ്തത എന്നിൽ നിന്നാണ് വരുന്നത്. ” ഹോശേയ 14:8} അതാണ് യാഹ്ൻറ്റെ പെട്ടകത്തിൻറ്റെ മുകളിലെ കെരൂബുകളുടെ നടുവിൽ വസിക്കുന്ന യാഹിനെപ്പോലെ ജീവ വിർഷത്തിൻറ്റെ രണ്ടു വശത്തും കെരൂബുകളെ നിർത്തിയത്. അഷേര ആരാധന ഇല്ലാതാക്കിയതോടെ യാഹ് ഇസ്രയേലിൻറ്റെ മാത്രമല്ല അധിപനായി മാറിയത്, ചുറ്റുപാടുമുള്ള എല്ലാ ഗോത്രങ്ങളുടയും ആദിപതിയായി എന്നാണ് യാഹേവിസ്റ്റുകൾ എഴുതി പൊലിപ്പിച്ചത്.

യാഹേവിസ്റ്റ് എഴുത്തുകാർ അശേരയെ പുറത്താക്കിയെങ്കിലും റോമൻ സാമ്പ്രാജ്യത്തിൽ ഐസിസ് ദേവതയായും ക്രിസ്തിയാനികളുടെ ദൈവമാതാവായും അശേര ഇന്നും ആരാധിക്കപ്പെടുന്നു.

അശേര ആരാധനയുടെ കുറെ സൂചികകൾ : Deutronamy -ആവർത്തനം.16:21. Exodus പുറപ്പാട്. 34:13. Judges ന്യായാധിപൻമ്മാർ 6:25,28. 2 Kings രാജാ.18:1,4. Chronicles-2 ദിനവിർത്താന്തം 15:16; 31:1; 34:4,5. Jeremiah ഇരോമ്യാ 17:2. 1 Kings 14:15.

* BCE എട്ടാം നൂറ്റാണ്ടിലെ Kirbet el-Qom ലിഖിതം ''യഹോവയുടെ അഷേര''. Kuntillet Ajrud ലിഖിതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക