പ്രതിവർഷമെത്തുന്ന പ്രണയദിനത്തിനു ഇനി ഏതാനും ദിവസങ്ങൾ മാത്രം. പാടാത്ത വീണയും പാടും പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ എന്ന് പാടുന്നു കവികൾ. വിരലുകളിൽ പേനയാകുമ്പോൾ സർഗ്ഗ സൃഷ്ടികൾ ഉണ്ടാകുന്നത് സ്വാഭാവികം. എഴുത്തുകാർ മാത്രമല്ല, എല്ലാവർക്കും പ്രണയത്തെക്കുറിച്ച് പാടാൻ, എഴുതാൻ, പറയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടാകുമല്ലോ. ഇ-മലയാളി ഒരുക്കുന്നു രണ്ട് പ്രണയ വാരങ്ങൾ. വായനക്കാർക്കും എഴുത്തുകാർക്കും പ്രണയത്തെക്കുറിച്ച് എഴുതാൻ ഒരവസരം.
രണ്ട് പ്രണയവാരങ്ങൾ (ഫെബ് ഒന്ന് മുതൽ പതിന്നാലു വരെ) കൊണ്ടാടുന്നതിനൊപ്പം പ്രണയാദ്രമായ രചനകൾ കൊണ്ട് ഭാഷയെ ധന്യമാക്കുക. "പ്രിയതമാ.. പ്രിയതമാ.. പ്രണയലേഖനം എങ്ങനെ എഴുതണം മുനി കുമാരികയല്ലേ. കണ്വാശ്രമത്തിൽ ശകുന്തള പാടുന്നു. അമേരിക്കൻ മലയാളികൾ എന്തെഴുതുന്നു എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കികൊണ്ട് കാമദേവൻ ഇവിടെ ചുറ്റിക്കറങ്ങുന്നു. വരട്ടെ നിങ്ങളുടെ പ്രണയം തുളുമ്പുന്ന രചനകൾ...
പ്രണയം യൗവ്വനത്തിന്റെ പ്രതീകമായി കാണുന്നത്കൊണ്ട് എഴുത്തുകാർ രചനകൾക്കൊപ്പം അവരുടെ യൗവ്വനകാല പടങ്ങൾ നൽകുക.
സ്നേഹത്തോടെ,
ജോർജ് ജോസഫ്
ഇ-മലയാളി പത്രാധിപസമിതി