Image

പകർപ്പവകാശ കേസിൽ നൈറ്റ് ശ്യാമളൻ നിരപരാധിയെന്ന് ജൂറി ഒറ്റക്കെട്ടായി വിധിച്ചു (പിപിഎം)

Published on 04 February, 2025
പകർപ്പവകാശ കേസിൽ നൈറ്റ് ശ്യാമളൻ നിരപരാധിയെന്ന് ജൂറി ഒറ്റക്കെട്ടായി വിധിച്ചു (പിപിഎം)

കഥയുടെ ആശയം മോഷ്ടിച്ചെന്ന ആരോപണത്തിൽ നിന്നു ഇന്ത്യൻ അമേരിക്കൻ ചലച്ചിത്ര സംവിധായകൻ മനോജ് നൈറ്റ് ശ്യാമളനെ ഫെഡറൽ ജൂറി മുക്തനാക്കി. ജനുവരി 31നു ഉണ്ടായ ജൂറി തീർപ്പു ഒറ്റക്കെട്ടായിരുന്നു.

ഏഴു ദിവസം നീണ്ട വിചാരണയിൽ ശ്യാമളന് എതിരായ ആരോപണം തെളിഞ്ഞില്ലെന്നു ജൂറി കണ്ടു. അദ്ദേഹത്തിന്റെ  Servant എന്ന ആപ്പിൾ ടി വി പരമ്പരയിൽ 2013ൽ നിർമിച്ച  The Truth About Emanuel എന്ന ചിത്രത്തിന്റെ ഭാഗങ്ങൾ മോഷ്ടിച്ച് ചേർത്തിട്ടുണ്ടെന്നു ഇറ്റാലിയൻ സംവിധായിക ഫ്രാൻസെസ്‌കാ ഗ്രിഗോറിനിയാണ് ആരോപണം കൊണ്ടുവന്നത്.

ശ്യാമളൻ ആരോപണം പാടേ തള്ളി. കോടതിയിൽ പരാതി വരുന്നതിനു മുൻപ് The Truth About Emanuel എന്ന ചിത്രത്തെ കുറിച്ച് കേട്ടിട്ടു പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കലും താൻ അത്തരം പ്രവൃത്തികൾ അനുവദിക്കില്ല എന്നും അദ്ദേഹം വാദിച്ചു. മോഷ്ടിച്ചുവെന്നു ഗ്രിഗോറിനി ആരോപിച്ച രംഗങ്ങളെ കുറിച്ച് അദ്ദേഹത്തോട് കോടതിയിൽ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഗ്രിഗോറിനിയുടെ ചിത്രത്തിലെ പല രംഗങ്ങളും മറ്റു സിനിമകളിൽ കണ്ടിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "നൂറു നൂറു തവണ."

ആൽഫ്രഡ് ഹിച്കോക്കിന്റെ റെബേക്ക, നൊട്ടോറിയസ്, സബോട്ടർ തുടങ്ങിയ സിനിമകൾ ശ്യാമളൻ ചൂണ്ടിക്കാട്ടി.

The Truth About Emanuel ജൂറി കണ്ടു. Servant ആദ്യത്തെ മൂന്ന് ഭാഗവും.

കുറ്റാരോപിതർക്കു ഗ്രിഗോറിനിയുടെ ചിത്രം കാണാൻ കാരണം ഉണ്ടായിരുന്നില്ലെന്നു ജൂറി കണ്ടെത്തി. 2020ൽ Servant ആരംഭിച്ചതോടെ ഉണ്ടായ കേസാണിത്. അഞ്ചു വർഷം നീണ്ട കേസ്.

Shyamalan cleared in copyright case 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക