ഹൃദയം നിഗൂഢതയുടെ
താഴ്വരമാണ്
നിശബ്ദമാക്കപ്പെട്ട
വാക്കുകളുടെ പറുദീസ .
വിജനതയുടെ
മൗനഗീതങ്ങൾ
സദാ മുഴങ്ങി കേൾക്കാം.
ഹൃദയത്തിന്റെ
നനുത്ത നാലറക്കുള്ളിലൊരു
കാട് പൂക്കുന്നുണ്ട് ,
ചുംബനമുദ്രകളാൽ
പൊതിഞ്ഞു വെക്കപ്പെട്ട
വിശുദ്ധ സ്നേഹത്തിന്റെ
കൊടുംകാട്.
കനവുകൾ
വൻ മരങ്ങളായ്
മാനം തൊടുമ്പോൾ
വള്ളികൾ
ചുറ്റിപിണഞ്ഞു
കരളിനെ വരിഞ്ഞു
മുറുക്കുന്നുണ്ട്,
പറിച്ചെറിയാനാകാതെ
ഹൃദയത്തിന്റെ
ആഴങ്ങളിലേക്ക്
വേരൂകളാഴ്ത്തി
കാട് തഴച്ചു വളരുന്നുണ്ട്.
പുലരിമഞ്ഞിൻ
പ്രതീക്ഷാങ്കുരങ്ങളായ്