Image

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് പ്രസിഡന്റായി റൊണാള്‍ഡ് പൂക്കുമ്പേല്‍ തെരഞ്ഞെടുക്കപ്പെട്ടു

മാത്യു തട്ടാമറ്റം Published on 04 February, 2025
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 7-ാമത് പ്രസിഡന്റായി റൊണാള്‍ഡ് പൂക്കുമ്പേല്‍ തെരഞ്ഞെടുക്കപ്പെട്ടു

ചിക്കാഗോ :  നോര്‍ത്ത് അമേരിക്കയിലെ ക്ലബ്ബ് എന്ന ആശയത്തിനും് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഏഴാമത് പ്രസിഡന്റായി ശ്രീ. റൊണാള്‍ഡ് പൂക്കുമ്പേലിനെ ക്ലബ്ബ് ആസ്ഥാനത്ത് മുന്‍ പ്രസിഡന്റ് സിബി കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ഐകകണ്‌ഠേന അടുത്ത രണ്ടു വര്‍ഷത്തേക്ക് തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ശ്രീ. സണ്ണി ഇണ്ടിക്കുഴിയും ജനറല്‍ സെക്രട്ടറിയായി രാജു മാനുങ്കലും ട്രഷറര്‍ ആയി ബിജോയി കാപ്പനും ജോയിന്റ് സെക്രട്ടറിയായി തോമസ് പുത്തേത്തിനെയും തെരഞ്ഞെടുത്തു.
    
ചിക്കാഗോയില്‍ വളര്‍ന്നുവരുന്ന യുവ ബിസിനസുകാരനും നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന കമന്റേറിയനുമായ ശ്രീ. റൊണാള്‍ഡ് പൂക്കുമ്പേല്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഏഴാമത് പ്രസിഡന്റായതോടുകൂടി സോഷ്യല്‍ ക്ലബ്ബിന്റെ വളര്‍ച്ചയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല എന്ന് മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠേന പറഞ്ഞു.
    
അറിയപ്പെടുന്ന ബിസിനസുകാരനും ചിക്കാഗോയിലെ കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമാണ് വൈസ് പ്രസിഡന്റായ ശ്രീ. സണ്ണി ഇണ്ടിക്കുഴി.

സൗമ്യനും ശാന്തനും എന്നാല്‍ പ്രസംഗമല്ല പ്രവര്‍ത്തനമാണ് എന്റെ മാര്‍ഗ്ഗമെന്ന് തെളിയിച്ച ചിക്കാഗോയിലെ സോഷ്യല്‍ വര്‍ക്കറും കൂടിയായ ശ്രീ. രാജു മാനുങ്കല്‍ ആണ് പുതിയ ജനറല്‍ സെക്രട്ടറി.
    
ചിക്കാഗോയിലെ അറിയപ്പെടുന്നൊരു സ്‌പോര്‍ട്‌സ്മാനും ചിക്കാഗോ മലയാളി അസോസിയേഷനിലെ പല പദവികളും അലങ്കരിച്ചിട്ടുള്ള ശ്രീ. ബിജോയി കാപ്പന്‍ ട്രഷറര്‍ ആയതോടുകൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ സാമ്പത്തികരംഗം സുരക്ഷിതമായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
    
ചിക്കാഗോയിലെ ലീഡിംഗ് ബിസിനസുകാരനായ ശ്രീ. ജോപ്പായി പുത്തേത്ത് എന്നറിയപ്പെടുന്ന ശ്രീ. തോമസ് പുത്തേത്താണ് സോഷ്യല്‍ ക്ലബ്ബിന്റെ പുതിയ ജോയിന്റ് സെക്രട്ടറി.
    
നേതൃത്വപാടവം കൊണ്ട് സമ്പന്നമായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ബോര്‍ഡ് മെമ്പേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീ. മാത്യു തട്ടാമറ്റം, തോമസ് നെല്ലാമറ്റം, ഷൈബു കിഴക്കേക്കുറ്റ്, ഫിലിപ്പ് മുണ്ടപ്ലാക്കല്‍, ബെന്നി പടിഞ്ഞാറേല്‍ എന്നിവരോടൊപ്പം സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയ സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമഠം, സിബി കൈതക്കത്തൊട്ടിയില്‍, ജോമോന്‍ തൊടുകയില്‍, സാബു പടിഞ്ഞാറേല്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ ബോര്‍ഡ് കമ്മിറ്റി.
    
ചിക്കാഗോയില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി നടന്നുവന്നുകൊണ്ടിരിക്കുന്ന നോര്‍ത്ത് അമേരിക്കയെ പ്രകമ്പനം കൊള്ളിച്ച ഇന്റര്‍നാഷണല്‍ വടംവലി മത്സരവും ഫുഡ് ഫെസ്റ്റിവലും ഇനിയുള്ള രണ്ടു വര്‍ഷവും ഇവരുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി സംയുക്തമായി പറഞ്ഞു.
                                

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക