ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറ്റി ഒൻപതു എന്ന വർഷം രണ്ടായിരം ആകുമ്പോൾ കമ്പ്യൂട്ടർ ലോകത്ത് ഉണ്ടാകാവുന്ന സാങ്കേതിക പ്രശ്നങ്ങൾ 'y2k 'എന്ന ഓമനപ്പേരിൽ ചർച്ച ചെയ്യപ്പെടുമ്പോൾ അതിനേക്കാൾ മാരകമായ
ഒരുപാടു പ്രശ്നങ്ങൾ അഭിമുഖീകരിച്ചാണ് എൻ്റെ കൗമാര കാലഘട്ടം കടന്നു പോയത്...
മഴയിൽ നടക്കുമ്പോൾ പാവാടയിൽ ചെളിതുള്ളികൾ തെറിപ്പിക്കുന്ന ചെരുപ്പ്..!
ഒരു കാലത്തും എൻ്റെ ചീപ്പിനോടോ ക്ലിപ്പിനോടോ അനുസരണയോടെ അടക്കത്തിലും ഒതുക്കത്തിലും ജീവിച്ചിട്ടില്ലാത്ത തലമുടി..!
അളവെടുത്തതിൽ പാകപ്പിഴ വന്ന യൂണിഫോം കഴുത്ത്..!
നടക്കുന്നതിൽ ശ്രദ്ധയില്ലായ്മ കൊണ്ടു പന്ത്രണ്ടാം ക്ലാസ് വരെയും കാലിൽ എപ്പോഴും പൊടിയും ചെളിയും പുരണ്ടിരിക്കുമായിരുന്നു.
എന്നെ ഞാൻ ശ്രദ്ധിക്കാതെ നടന്ന കാലഘട്ടങ്ങൾ ആയിരുന്നു അത്!
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക