ഫിലാഡൽഫിയ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫിലഡൽഫിയയിൽ വച്ചു നടന്ന കലയുടെ വാർഷിക ബാങ്ക്വറ്റിൽ വച്ച് സുജിത് ശ്രീധറിന്റെ നേത്യത്വത്തിലുള്ള കലയുടെ 2025 ലേക്കുള്ള ഭരണസമിതി പുതിയ ആശയങ്ങളും പ്രതീക്ഷകളുമായി അധികാരമേറ്റു. അനൂപ് ജോസഫിന്റെ ഈശ്വര പ്രാത്ഥനയോടെ കലയുടെ ഈ വർഷത്തെ ബാങ്ക്വറ്റിനു തുടക്കം കുറിച്ചു. മുൻ സെക്രട്ടറി സുജിത് ശ്രീധറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പ്രസിഡന്റ് ഷാജി മിറ്റത്താനി വന്നു കൂടിയ ഏവർക്കും സ്വാഗതം ആശംസിച്ചു. കലയുടെ സ്ഥാപക പ്രസിഡന്റും. മുൻ ഫോമ്മ പ്രസിഡന്റ് ജോർജ് മാത്യൂ സി.പി. എ റിപ്പബ്ലിക്ക് സന്ദേശം നൽകി.
പ്രസിഡന്റ് സുജിത് ശ്രീധരോടൊപ്പം സ്വപ്‌ന സജി സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി), ഷാജി മിറ്റത്താനി(ട്രഷറർ), ജോർജ് വി. ജോർജ് (വൈസ് പ്രസിഡന്റ്), ജെയിംസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), സിബിച്ചൻ മുക്കാടൻ (ജോയിന്റ് (ട്രഷറർ) എന്നിവരാണ് അധികാരം ഏറ്റ മറ്റു ഭാരവാഹികൾ. എക്‌സിക്യൂട്ടീവ് മെംബേർസ് ആയി സജി സെബാസ്റ്റ്യൻ, ജിമ്മി ചാക്കോ, ജോജോ കോട്ടൂർ, ജോയി കരുമത്തി, സിബി ജോർജ്, ജെയിംസ് ജോസഫ്, സെബാസ്റ്റ്യൻ കിഴക്കേത്തോട്ടം, ബിജോയ് പാറക്കടവിൽ, ജോർജ് മാത്യു സി.പി. എ (അഡ്വൈസറി കമ്മിറ്റി ചെയർമാൻ) എന്നിവരും, അഡ്വൈസറി കമ്മിറ്റി മെംബേർസ് ആയി ജെയിംസ് കുറിച്ചി. സണ്ണി എബ്രഹാം, അലക്സ് ജോൺ, രാജപ്പൻ നായർ, ടെറി മാത്യൂസ്, റോഷിൻ പ്ലാമ്മൂട്ടിൽ, ഓഡിറ്റർ ആയി ബിജു സക്കറിയ എന്നിവരും പുതിയ ഭരണ സമിതിയിൽ ഭാരവാഹികളാണ്.
സ്വദേശത്തും വിദേശത്തും നിരവധി വേദികൾ അനശ്വര കലാകാരൻ കലാഭവൻ മണിയോടൊപ്പം പങ്കിട്ട കലാഭവൻ ലാൽ അവതരിപ്പിച്ച വൺ മാൻ ഷോയാണ് കലയുടെ ഈ വർഷത്തെ ബാങ്ക്റ്റിനു മാറ്റു കൂട്ടി. അനൂപ് ജോസഫ്, ബിജു പാറക്കടവിൽ, ലിറ്റി മെൽവിൻ, ജോസഫ് തോമസ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഡേവിഡ് സാമുവേൽ കലയുടെ ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസ അർപ്പിക്കുകകയും ചെയ്തു. പ്രസിഡന്റ് സുജിത് ശ്രീധർ കഴിഞ്ഞ വര്ഷം കല എന്ന കുടുംബത്തിൽ നിന്നും നമ്മെ വേർപെട്ടുപോയ എല്ലാവരും അനുസ്‌മരിച്ചു അനുശോധനം രേഖപ്പെടുത്തുകയും ചെയ്തു.
മുൻ വൈസ് പ്രസിഡന്റും, ഈവർഷത്തെ എക്‌സിക്യൂട്ടീവ് മെമ്പറുമായ സജി സെബാസ്റ്റ്യൻ വന്നു കൂടിയ എല്ലാവര്ക്കും നന്ദി പ്രകാശനവും നടത്തി. ഫോമ മുൻ ജോയിന്റ് സെക്രട്ടറി ഡോ. ജസ്മോൾ ശ്രീധർ, മാസ്റ്റർ ഓഫ് മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു. വിഭവസമൃദ്ധമായ അത്താഴ വിരുന്നോടുകൂടി പരിപാടികൾക്ക് പരിസമാപ്‌തിയായി.