Image

അനധികൃത കുടിയേറ്റക്കാരിക്ക് അഭയം നൽകിയെങ്കിൽ ന്യൂ ജേഴ്‌സി ഗവർണറെ അറസ്റ്റ് ചെയ്യുമെന്നു ഹോമാൻ (പിപിഎം)

Published on 05 February, 2025
 അനധികൃത കുടിയേറ്റക്കാരിക്ക് അഭയം നൽകിയെങ്കിൽ ന്യൂ ജേഴ്‌സി ഗവർണറെ അറസ്റ്റ് ചെയ്യുമെന്നു ഹോമാൻ (പിപിഎം)

ന്യൂ ജേഴ്‌സി ഗവർണർ ഫിൽ മർഫി സ്വന്തം വീട്ടിൽ അനധികൃത കുടിയേറ്റക്കാരിയെ താമസിപ്പിച്ചിട്ടുണ്ട് എന്നു വെളിപ്പെടുത്തിയതിനാൽ അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിർത്തി മേധാവിയായി നിയമിച്ച ടോം ഹോമാൻ.

തൻറെ വീട്ടിൽ അനധികൃത കുടിയേറ്റക്കാരിക്ക് അഭയം നൽകിയെന്നു വെളിപ്പെടുത്തിയ മർഫി (ഡെമോക്രാറ്റ്) ഹോമാന്റെ ടീമിനു കഴിയുമെങ്കിൽ അവരെ അറസ്റ്റ് ചെയ്യാം എന്നു വെല്ലുവിളിച്ചിരുന്നു.  അറിഞ്ഞു കൊണ്ട് അനധികൃത കുടിയേറ്റക്കാരിയെ ഒളിപ്പിക്കുന്നത് നിയമ ലംഘനമാണെന്ന് ഹോമാൻ ചൂണ്ടിക്കാട്ടി. "ഞാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒരു പക്ഷെ അദ്ദേഹം കബളിപ്പിക്കാൻ ശ്രമിക്കയാവും. അതല്ല സത്യമാണെങ്കിൽ ഞങ്ങൾ അത് കൈകാര്യം ചെയ്യും."

മർഫി പറഞ്ഞത് ദുർവ്യാഖ്യാനം ചെയ്തുവെന്നു അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞതായി ന്യൂ യോർക്ക് പോസ്റ്റ് അറിയിച്ചു. "ഗവർണർ ഒരു സുഹൃത്തിനെ കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വീട്ടിൽ ആരുമില്ല."

Homan threatens NJ Gov with arrest

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക