എഫ് ബി ഐ ഡയറക്റ്ററാവാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ച ഇന്ത്യൻ അമേരിക്കൻ കാഷ് പട്ടേലിന്റെ സെനറ്റ് വിചാരണ കേൾക്കാൻ എത്തിയവരിൽ ശ്രദ്ധിക്കപ്പെട്ട ഒരു മുഖം അലക്സിസ് വിൽകിൻസിന്റെ ആയിരുന്നു. ന്യൂ യോര്കിൽ ജനിച്ചു വളർന്ന പട്ടേലിന്റെ പെൺ സുഹൃത്ത്.
മാതാപിതാക്കൾ ഉൾപ്പെടെ പട്ടേലിന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഇരുന്ന വിൽകിൻസ് കൺട്രി മ്യൂസിക് രംഗത്ത് അറിയപ്പെട്ട കലാകാരിയുമാണ്.
യാഥാസ്ഥിതിക വിഷയങ്ങൾക്കു വേണ്ടി പ്രചാരണം നടത്തുന്ന വിൽകിൻസ് വലതുപക്ഷ യോഗങ്ങളിൽ സംസാരിക്കാറുമുണ്ട്. പട്ടേലുമായുള്ള രാഷ്ട്രീയ ഐക്യം അവിടെയാണ്.
ബോസ്റ്റണിൽ ജനിച്ച 25കാരി ഇംഗ്ലണ്ടിലും സ്വിറ്റസർലണ്ടിലും ജീവിച്ച ശേഷമാണ് സംഗീതം തൊഴിലാക്കി അർകൻസയിലേക്കു എത്തിയത്. പിന്നീട് നാഷ്‌വിലിലേക്കു മാറി.
എട്ടു വയസിൽ ആദ്യ ഗാനം പുറത്തിറക്കി മികവ് കാട്ടിയ വിൽകിൻസ് 2020ൽ സോളോ ആര്ടിസ്റ് എന്ന നിലയ്ക്ക് രംഗപ്രവേശം നടത്തി: Holdin’ On. 2023ൽ ഇറക്കിയ Grit ഐട്യൂൺസ് ചാർട്ടിൽ #4 ആയിരുന്നു. Country Back ആവട്ടെ #2ൽ എത്തി.
2022 ഒക്ടോബറിൽ ReAwaken America പരിപാടിയിൽ കണ്ടുമുട്ടിയ അവർ 2023 ജനുവരിയിൽ ഡേറ്റിങ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
Kash Patel's GF shows up at hearing