എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയെ ആക്രമിച്ച കേസിലെ പ്രതി ഹാദി മതാറിന്റെ (26) വിചാരണയ്ക്കുള്ള ജൂറി തിരഞ്ഞെടുപ്പ് ചൊവാഴ്ച്ച ആരംഭിച്ചു. 2022ൽ ന്യൂ യോർക്കിൽ പ്രസംഗിച്ചു നിൽക്കെയാണ് റുഷ്‌ദിക്കു നിരവധി തവണ കുത്തേറ്റത്.
ചൗട്ടഗ്വ ഇൻസ്റ്റിറ്യുഷനിലെ പരിപാടിക്കിടയിൽ മതാർ സ്റ്റേജിലേക്ക് ഓടിക്കയറി റുഷ്‌ദിയെ ആക്രമിക്കുന്നത് വീഡിയോ ക്യാമറകളിൽ പതിഞ്ഞു. 77 വയസുള്ള റുഷ്‌ദിക്കു ഒരു കണ്ണ് നഷ്ടമായി. കരളിനും ഗുരുതരമായ കേടു പറ്റി.
പ്രതി കുറ്റം നിഷേധിച്ചിരുന്നു. മെയ്‌വിൽ ചൗട്ടഗ്വ കൗണ്ടി കോടതിയിലെ വിചാരണ ആരംഭിക്കാൻ രണ്ടു തവണ വൈകി. ശിക്ഷിക്കപ്പെട്ടാൽ അയാൾക്കു 25 വർഷം വരെ തടവ് ശിക്ഷ കിട്ടാം.
'സെയ്റ്റാനിക് വേഴ്സസ്' എന്ന നോവലിലൂടെ മുസ്ലിങ്ങൾക്ക് ശത്രുവായ റുഷ്ദിയെ വധിക്കാൻ ഇറാൻ പരമാധികാരി ആയിരുന്ന ആയത്തൊളള ഖൊമെയ്‌നി ഉത്തരവിട്ടിരുന്നു.
Trial to begin in Rushdie attack case