Image

താരാട്ട് പാട്ട്... (റോബിൻ കൈതപ്പറമ്പ്)

Published on 04 March, 2025
താരാട്ട് പാട്ട്... (റോബിൻ കൈതപ്പറമ്പ്)

ആതിര കുഞ്ഞെ എൻ
ആരോമൽ മുത്തെ
മാറോട് ചേർന്നൊന്ന് ചായുറങ്ങ്
മാനത്തെ ചന്ദ്രനെ കണ്ടൊന്നുറങ്ങ് നീ
അച്ചന്റെ നെഞ്ചോട് ചേർന്നുറങ്ങ്

മാനത്തങ്ങുള്ളൊരാ
നക്ഷത്ര കുഞ്ഞുങ്ങൾക്കൊപ്പം നീ
ആകാശത്തോണിയിൽ ആറാട്
മാനത്തു കാണുമാ കനകക്കൽ കൊട്ടാരം
കണ്ടു നീ സ്വപ്നങ്ങൾ കണ്ടുറങ്ങ്

അച്ചന്റെ സ്വപ്നമായ് നീ പിറന്നൂ കുഞ്ഞെ
അച്ചന്റെ മാറോട് ചേർന്നുറങ്ങ്
കുയിലും കുരുവിയും
മയിലും മാടത്തയും
മാറാതെ പാടുമെൻ മുത്തിനായി

മുല്ലയും പിച്ചിയും
അല്ലിയും അരളിയും
കണിക്കൊന്നയും പൂക്കുമെൻ കുഞ്ഞിനായി
മണ്ണിലും വിണ്ണിലും സ്വപ്നത്തിലും
നല്ല വർണ്ണങ്ങൾ കണ്ടെന്റെ മുത്തുറങ്ങ്

തീരാത്ത സ്നേഹത്തിൻ
വാർത്തിങ്കളായ് ഇനി
വാത്സല്യത്തേൻ കുടമേ ഉറങ്ങ്
നാളെ പുലരി കാണും വരേക്കുമെൻ
പൊന്നേ വേഗമുറങ്ങുറങ്ങ്...
പൊന്നേ വേഗമുറങ്ങുറങ്ങ്....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക