കണ്ടു നിന്ന് കൊല്ലുവാൻ
കൊണ്ട് നിന്ന് കൊടുത്തവൻ
നീതി തേടി നടന്നവൻ
നാട് നീളെ നായകൻ.
അമ്മ നെഞ്ചിൻ തേങ്ങലിൽ
കുരുക്ക് വീഴ്ത്തി രസിച്ചവൻ
മദ്യമാം മയക്കിലും മോഹനം
കളിച്ചവൻ.
ലോക ഭൂലോക നായകാ
കണ്ടു നീ നിൽക്കയോ
മാറ്റു നീ നിയമവും
അനീതിയുക്ത ലോകവും.
ആത്മ മിത്രമില്ലെടൊ
ആത്മഹത്യ മാത്രമോ
ആത്മ ധൈര്യം കൂടിയോ
ആതുരാലയം കൂടിയോ?
കൂടി നിന്ന കുടുംബവും
കൂട് വിട്ട് പോകവേ
കൂട്ടിലുള്ള കിളികളും
സ്വതന്ത്രമായി പറന്നതും.
നാം പറഞ്ഞ കാലവും
കലിയുഗമായി പിറന്നതും
കുറ്റമറ്റ കാരണം
കുറ്റിയായി കിളിർത്തതും.
കുറ്റമെന്ത് പറയുവാൻ
മനുഷ്യനായി പിറന്നുപോയി.
ലജ്ജയിന്നു മാറുവാൻ
മണ്ണുചേർന്ന് കിടക്കണം.