ആർത്തട്ടഹസിച്ചു ഷാംപയിൻ കുപ്പികൾ മേലേക്ക് പൊട്ടി ചീറ്റി ചുറ്റും വെള്ളപതകൾ
പരസ്പരം ചേർത്താശ്ലേഷിച്ചു വിടർന്ന പുഞ്ചിരിയുമായി വിജയികൾ നൃത്തം ചെയ്ത് കൈകൾ v ഷേപ്പിൽ ഉയർത്തി കാട്ടി
ആനന്ദ നൃത്തമാടി അർമാദിപ്പൂ കളിക്കാർ
ഇനിയെങ്ങും ആഘോഷത്തിൻ്റെ ദിനരാത്രങ്ങൾ
ബദ്ധ ശത്രു രാജ്യത്തിനെയല്ലോ മലർത്തിയടിച്ചത് വാനോളം ഉയർന്നു രാജ്യസ്നേഹം
പരാജിതൻ്റെ മനസ്സിൽ പകയുടെ അഗ്നി ആളിക്കത്തി അതിൻ അലയൊലികൾ അതിർത്തിയിൽ തീക്കളിയായി .....
കളികണാത്ത അടുപ്പിൽ അന്നം തേടിയോർ
അങ്ങാടിയിലെ വെടിയൊച്ചയിൽ രക്തസാക്ഷികളായി അപ്പോഴും വിജയഘോഷം നിലച്ചിരുന്നില്ല ..... കൊല്ലപ്പെട്ടവൻ്റെ വീട്ടിലെ രോധനവും...