Image

പറയാതെ വയ്യാ : അന്നാ പോൾ

Published on 05 March, 2025
പറയാതെ വയ്യാ : അന്നാ പോൾ

സിനിമക്കാർ രാഷ്ട്രീയക്കാർ ക്രിക്കറ്റ് താരങ്ങൾ സാഹിത്യകാരന്മാർ അങ്ങനെ പോകുന്നു ആരാധനാ ബിംബങ്ങളുടെ നീണ്ട നിര... 

സവാള ഗിരിഗിരി

പോ മോനേ ദിനേശാ

എന്താ വാര്യരേ താൻ നന്നാവാത്തതു.........

മലയാളിയ്ക്കു അല്ല മനുഷ്യനു നമുക്കു ഇതൊക്കെ മതിയോ ?

ഏതു ദർശനത്തെയാണു നാം പിൻതുടരേണ്ടതു?

ആസുരതയുടെ ഈ കാലത്തു നാം മറന്നു പോയ ഒരുപാടു കാര്യങ്ങളുണ്ടു. ജീവിതത്തിൽ സമാധാനം ഇല്ല എന്നുള്ളതു പലരും പറഞ്ഞുകേൾക്കുന്ന പരാതിയാണു. ചുറ്റുപാടുകളിലെ നന്മകളിലേയ്ക്കും സൗന്ദര്യങ്ങളിലേയ്ക്കും നാം കണ്ണു തുറക്കേണ്ടതുണ്ട് പ്രതിസന്ധികളിലൂടെ പ്രവഹിയ്ക്കേണ്ടതു കൂടിയാണു ജീവിതം എല്ലാം ഉണ്ടായിട്ടും അസംതൃപ്തിയും അശാന്തിയും നീരസങ്ങളും പേറി ജീവിക്കുന്നവർ. എന്നും പൗർണ്ണമിയായാൽ രാത്രിയ്ക്കു എന്തു ഭംഗി? മാറി മാറി വരുന്ന ഋതുക്കളില്ലെങ്കിൽ പിന്നെന്തു പ്രകൃതി ഭംഗി?...     അറിവ് എന്നാൽ വെളിച്ചമാകണം... കലഹവുംനീരസവും പകയും പ്രതികാരവുമാകുന്ന തമസ്സിനെ ഇല്ലാതാക്കുന്ന വെളിച്ചം... ഇവിടെ നിന്ന് യാത്രയാകും മുൻപ് ഒരു നന്മെ യെങ്കിലും പകർന്നു വെയ്ക്കണം ഒരിയ്ക്കലെങ്കിലും ഒരാവശ്യക്കാരനു കൈത്താങ്ങാവണം സമയമില്ലാ എന്നു പറഞ്ഞ് ഒരു സുഹൃത് സന്ദർശനവും മാറ്റിവെക്കരുതു.... വിശ്വാസങ്ങൾ പലതാവട്ടെ.... പക്ഷേ ദേവാലയങ്ങൾ സ്നേഹം പകരാനുളള ഇടങ്ങൾ കൂടിയാവണം... ഏതു ദർശനത്തെയാണു നാം പിൻതുടരേണ്ടതു?...

ഒരു മതത്തിന്റെയോ ഒരു പാർട്ടിയുടേയോ ദർശനമല്ല ഞാൻ പറഞ്ഞു വരുന്നതു.

ജീവിതത്തെ ഉണർവ്വുള്ളതാക്കാൻ യോഗ്യമാക്കാൻ വിനയമുള്ളതാക്കാൻ അൻപുള്ളതാക്കാൻ എല്ലാവരോടും ഐക്യപ്പെട്ടു ചേർന്നു പോവാൻ സാധിക്കുന്ന സ്വരലയമുള്ള ഒരു ദാർശനിക ധാര നമ്മുടെ ബോധമണ്ഡലത്തിൽ ഉരുത്തിരിഞ്ഞു വരട്ടെ. ആ ദർശനത്തെ ഹൃദയത്തോടു ചേർത്തു വെയ്ക്കാം.. പല പല അതിരുകളിട്ടു മാറി നിൽക്കുന്ന ചെറു കൂട്ടങ്ങൾ ഒന്നിയ്ക്കട്ടെ!!.. വലിയ ഒരു കൂട്ടമാവട്ടെ..

ജീവിതം ഒന്നേയുള്ളൂ... ചിന്ത കൊണ്ടു് അതു കലുഷിതമാക്കാതെ ഹൃദയം കൊണ്ടു് ഹൃദ്യമാക്കാം... നന്മകളാൽ ജീവിതം സുന്ദരമാക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക