Image

ഷൈനിയുടെ ആത്മഹത്യയും ക്നാനായ സഭയും (അമേരിക്കൻ വീക്ഷണം)

Published on 06 March, 2025
ഷൈനിയുടെ ആത്മഹത്യയും ക്നാനായ സഭയും (അമേരിക്കൻ വീക്ഷണം)
Join WhatsApp News
പോൾ ഡി പനയ്ക്കൽ 2025-03-06 12:24:28
വളരെ ചിന്തനീയമായ അഭിപ്രായ പ്രകടനം. ഒരു കത്തോലിക്കൻ ആയി ജനിച്ചതുകൊണ്ടു, ഒരു ആരാധനാക്രമം പിന്തുടരുന്ന സമൂഹ വിഭാഗത്തിൽ വളർന്നതു കൊണ്ട്, കേരളത്തിലെ കത്തോലിക്കാ സമൂഹത്തിന്റെ പുറം കാഴ്ചപ്പാട് മാത്രമേ ഈയുള്ളവനുള്ളൂ. കത്തോലിക്കാ മത നേതൃത്വം സഭയുടെ തന്നെ ദിശയെ മാറ്റിക്കഴിഞ്ഞു. മൗലികമായ ക്രൈസ്തവ ധാർമ്മീകതയും ആല്മീയതയുടെ പവിത്രതയും പണ്ടേ കളഞ്ഞു കുളിച്ചിരിക്കുന്നുവെന്നാണ് ഈയുള്ളവനും തോന്നുന്നത്. മാനുഷിക വ്യഥകളെ സഹാനുഭൂതിയോടെ സഹായ ഹസ്തവുമായി സമീപിക്കാനും അങ്ങനെ ക്രിസ്തുവിന്റെ വിളി പ്രയോഗികമാക്കാനും നയിക്കുന്നതിനു പകരം ഉപരിപ്ലവമായ പള്ളി പണികളിലും ആചാരങ്ങളിലും ആവർത്തന വിരസമായ ധ്യാനപ്രസംഗങ്ങളിലും മുങ്ങിക്കിടക്കുകയാണ് ഇന്ന് സഭ. സങ്കടവും ഖേദവുമുണ്ട്.
Jayan varghese 2025-03-06 15:37:54
കയ്ച്ചിട്ടിറക്കാൻ മേലാത്ത കനിയായി മനസ്സിൽ മതം സൂക്ഷിക്കുന്നവരാണ് മഹാ ഭൂരിപക്ഷവും വരുന്ന മത അനുയായികൾ. രാഷ്ട്രീയ സാമൂഹ്യ അവസ്ഥകൾ ഇത് തുപ്പിക്കളയാൻ സാധാരണ മനുഷ്യനെ അനുവദിക്കുന്നുമില്ല. എങ്കിലും പരിവർത്തനത്തിന്റെ കൊടുങ്കാറ്റു വരുന്നതിന്റെ ഇലയനക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കാത്തിരുന്നു കാണാം . ജയൻ വർഗീസ്.
Mathew Mandanal 2025-03-06 18:27:49
ബിഷപ്പ് മാരും, ഏതാണ്ട് എല്ലാ മതത്തിലെ മേധാവികളും ആചാര്യന്മാരും ഈശ്വരനിൽ നിന്ന് കൂടുതൽ അകന്നു കൊണ്ടിരിക്കുകയാണ്. മതവിശ്വാസികളെ ദ്രോഹിക്കുന്ന നടപടികളാണ് ഈ ബിഷപ്പ് മാരും ആചാര്യന്മാരും കൂടുതലായി പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്നത്. എല്ലാവരും അല്ല കേട്ടോ. ഇവരുടെ ലക്ഷ്യം, കൂടുതലായി കെട്ടിടങ്ങൾ പണിയുക സ്വത്തുവാരി കൂട്ടുകാ, കൂടുതൽ സുഖമായി ജീവിതം നയിക്കുക, ഭൗതികതയിലേക്ക് ഈ ആചാര്യന്മാർ കൂപ്പുകുത്തുകയാണ്. സീറോ മലബാർ സഭയിലും മറ്റും ഒരു മാമോദിസാക്കി ചെന്നാൽ, ഒരു കല്യാണ കുറിക്ക് ചെന്നാൽ, ഒരു കല്യാണത്തിന് NO ഒബ്ജഷൻ സർട്ടിഫിക്കറ്റ് ചെന്നാൽ, ഒരു മരിച്ചടക്കിന് ചെന്നാൽ, പല പുരോഹിതനും, പലപ്പോഴും നൂറുകൂട്ടം തടസ്സങ്ങൾ ആയിരിക്കും, അത് തരാൻ നീട്ടിക്കൊണ്ടു പോകുന്നതായിരിക്കും, അനാവശ്യ ചോദ്യങ്ങൾ ആയിരിക്കും നിങ്ങൾക്കെതിരെ ഉന്നയിക്കുന്നത്. അവരുടെ അധികാരവും പവറും കാട്ടാനുള്ള ഒരു അവസരമായി അത് കണക്കാക്കുന്നു. വശംകെട്ട പല കുഞ്ഞാടുകളും പള്ളിയിൽ ഇത് വേണ്ട ഈ അനുമതി വേണ്ട എന്ന രീതിയിൽ ചുമ്മാ വെളിയിൽ പോയി രജിസ്റ്റേഡ് ആയി, അല്ലെങ്കിൽ ഗവൺമെൻറ് തലത്തിൽ മാത്രം ഇത്തരം ചടങ്ങുകൾ നടത്തേണ്ടത് ആയിട്ട് വരുന്നു. ഈ പള്ളിക്കാർ തരുന്ന സമയകാല തടസ്സങ്ങൾ കൊണ്ട് കല്യാണം തുടങ്ങിയ കാര്യങ്ങൾ സ്ഥലങ്ങൾ ബുക്ക് ചെയ്യാൻ പ്ലാൻ ചെയ്യാൻ വലിയ തടസ്സങ്ങൾ വരുന്നു. ഉദാഹരണത്തിന് ഇത്തരം രൂപതകൾ പള്ളി സഭകൾ അമേരിക്കയിൽ ശക്തി പ്രാപിച്ചപ്പോഴാണ് ഈ വക പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഇവരോ ഈ പ്രസ്ഥാനങ്ങളും ഇവിടെ ഇല്ലാതിരുന്നപ്പോൾ അമേരിക്കൻ പള്ളികളിൽ പോയാൽ ഈ പറയുന്ന കാര്യങ്ങളെല്ലാം എളുപ്പം സാധിക്കാമായിരുന്നു. നാട്ടിലെ രൂപതയും പ്രസ്ഥാനവും ഇവിടെ കാലുകുത്തി, അവർ പ്രത്യേകം ഇവിടത്തെ അമേരിക്കൻ പള്ളികളുമായി കോൺട്രാക്ട് ഉണ്ടാക്കി അവിടെ പോലും ഒരു മാമോദിസായോ കല്യാണമോ നടത്താൻ പറ്റാത്ത അവസ്ഥയായി കാരണം അമേരിക്കൻ പള്ളിക്കാരും ഇന്ത്യൻ പള്ളിക്കാരും തമ്മിൽ ഇവർ കോൺട്രാക്ടർ ഉടമ്പടിയോ ഉണ്ടാക്കിയത്രേ. . അതിനാൽ ഒരു സീറോ മലബാർ വിശ്വാസി, അമേരിക്കയിൽ പള്ളിയിൽ ചെന്നാലും, സീറോ മലബാർ പള്ളിയിൽ ചെന്നാലും കാര്യങ്ങൾ നടക്കാതായി, രണ്ടിടത്തും അവരെ നിർത്തി പൊരിക്കുന്ന ഒരു അവസ്ഥയായി. നാട്ടിലെ ഏറ്റുമാനൂർ തൊടുപുഴ ചുങ്കത്തും നടന്ന സംഭവങ്ങൾ അവിടുത്തെ ചില, പുരോഹിതരുടെ അന്യായമായി ഇടപെടൽ കുട്ടികളുടെ അടക്കം ഒരു യുവതിയുടെ ആത്മഹത്യ എല്ലാം പത്രവാധ്യമങ്ങളിൽ നമ്മൾ കണ്ടതാണല്ലോ. വീണ്ടും പറയുന്നു ഇത് എല്ലാവരും അല്ല കേട്ടോ. ഏതായാലും അച്ഛന്മാരും പള്ളിക്കാരും, ഏർപ്പെടുത്തി കൊണ്ടിരിക്കുന്ന, അനാവശ്യ റെസ്ട്രിക്ഷൻ ഒഴിവാക്കണം. ദൈവത്തിനു മുമ്പിൽ എല്ലാവരെയും സമന്മാരായി കണക്കാക്കണം. കെട്ടിടങ്ങൾ അല്ല, ഓരോ ഹൃദയവും ഓരോ ഭവനവും ആരാധനാലയങ്ങളാണ്. ഇത് എഴുതുന്ന ഈ ലേഖകൻ പല റെസ്ട്രിക്ഷൻസിന്റെയും ഇരയായിരുന്നിട്ടുണ്ട്. സത്യത്തിൽ ഈ ലേഖകൻ പള്ളിക്കും പൂജാരികൾക്കും പുരോഹിതർക്കും വേണ്ടി വിയർപ്പൊഴുക്കി സംഭാവനകൾ ഒത്തിരി നൽകിയ ആളാണ്. അതെന്തെന്ന് കൂടുതലായി വെളിപ്പെടുത്തുന്നില്ല. വലതു കൈ ചെയ്യുന്നത് കൈ അറിയരുതെന്ന് ആണല്ലോ ബൈബിൾ സാക്ഷ്യം. എൻറെ യഥാർത്ഥ പേര് പോലും ഞാൻ ഇവിടെ വയ്ക്കുന്നില്ല. ഇനി അതിൻറെ പേരിൽ പള്ളിയുടെ പുരോഹിത ഗ്രൂപ്പ് എന്നെ വീട്ടിൽ കയറി തല്ലിയാൽ അത് താങ്ങാനുള്ള ശേഷിയും ഈ 85 വയസ്സു കഴിഞ്ഞ എനിക്കില്ല.
Chanakyan 2025-03-08 10:55:31
*ഷൈനിയെയും കുട്ടികളെയും ദുരന്തത്തിലേക്ക് നയിച്ചവർ കൊലപാതകികൾ ആണ്. ഷൈനിയുടെ ഭർത്താവ് എന്നവനും അയാളുടെ സഹോദരൻ കുപ്പായ തൊഴിലാളിയും കൊലപാതക കുറ്റം ചെയ്തവർ തന്നെ. ഇ വസ്തുതയെ എങ്ങനെയും മാറ്റിമറിക്കാൻ പലരും പല തന്ത്രങ്ങളുമായി വരും, പലരെയും പഴിചാരും. അഭയയുടെ കൊലപാതകം 30 വർഷത്തോളം ഉന്തി നീക്കിയവരാണ് ഇവർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക